എറണാകുളം: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പറവൂരില്‍ ഇന്നാണ് (സെപ്‌റ്റംബര്‍ 5) സംഭവം. രണ്ട് വര്‍ഷം മുമ്പാണ് അമല പറവൂര്‍ സ്വദേശിയായ രഞ്‌ജിത്തിനെ വിവാഹം കഴിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് അമല ജീവനൊടുക്കിയതെന്നും അമലയുടെ ബന്ധുക്കള്‍ ആരോപിച്ചു. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും സ്വന്തം വീട്ടില്‍ അറിയിച്ചില്ല. അമലയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
also read:അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു ; മകൻ മരിച്ചു