ETV Bharat / state

Ivory Sale | റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം : ഉദ്യോഗസ്ഥരെത്തിയത് ആനക്കൊമ്പ് വില്‍പ്പനയ്‌ക്കിടെയുള്ള അറസ്‌റ്റ് പിന്തുടര്‍ന്ന് - വനം വകുപ്പ്

രണ്ടാഴ്‌ച മുമ്പാണ് എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പുമായി നാലുപേർ പിടിയിലാകുന്നത്

Wild elephant  Wild elephant dead body in rubber plantation  Wild elephant dead body  Latest news updates  rubber plantation  Ivory Sale  investigation over Ivory Sale  റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം  കാട്ടാന  കാട്ടാനയുടെ ജഡം  ആനക്കൊമ്പ്  ആനക്കൊമ്പ് വില്‍പന  ആനക്കൊമ്പുമായി നാലുപേർ  ചേലക്കര  വനം വകുപ്പ്  എറണാകുളം
റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം; ഉദ്യോഗസ്ഥരെത്തിയത് ആനക്കൊമ്പ് വില്‍പനക്കിടെയുള്ള അറസ്‌റ്റ് പിന്തുടര്‍ന്ന്
author img

By

Published : Jul 14, 2023, 10:40 PM IST

എറണാകുളം : ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിന് പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ചത് കൊച്ചിയിൽ ആനക്കൊമ്പുമായി പിടിയിലായവർ നൽകിയ വിവരത്തെ തുടർന്ന്. രണ്ടാഴ്‌ച മുമ്പാണ് എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പുമായി നാലുപേർ അറസ്റ്റിലായത്. ആനക്കൊമ്പ് വില്‍പ്പന നടത്തുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.

അറസ്‌റ്റ്, അന്വേഷണം, വഴിത്തിരിവ് : കോടനാട് ഫോറസ്‌റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരായിരുന്നു പട്ടിമറ്റത്തെ അനീഷിന്‍റെ തറവാട് വീട്ടിൽ നിന്ന് ആനക്കൊമ്പുമായി നാലംഗ സംഘത്തെ പിടികൂടിയത്. അഖിൽ മോഹനൻ, ആലപ്പുഴ സ്വദേശി ശ്യാംലാൽ, മവേലിക്കര സ്വദേശി അനീഷ് കുമാർ എന്നിവരായിരുന്നു പിടിയിലായത്. അഖിൽ മോഹനൻ്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവർ കസ്‌റ്റഡിയിലായത്.

ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ലക്ഷ്യം. ഇതേക്കുറിച്ച് വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നതിനിടെയാണ് ആൾത്താമസമില്ലാത്ത അനീഷിന്‍റെ തറവാട് വീട്ടിൽ ഉദ്യോഗസ്ഥരെത്തി പ്രതികളെ കൈയ്യോടെ പിടികൂടിയത്. ആലപ്പുഴ സ്വദേശികളായ അനീഷ് കുമാറും, ശ്യാം ലാലും ആനക്കൊമ്പ് വാങ്ങാൻ എത്തിയവരാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തിരുന്നു.

തുടർന്ന് മുഖ്യപ്രതി അഖിൽ മോഹനനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തു. ഇതിനിടെയാണ് തൃശൂരിലെ ആനക്കൊമ്പ് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ആനയെ കുഴിച്ചുമൂടിയ സംഭവത്തിലേക്കും വനം വകുപ്പ് അന്വേഷണമെത്തിയത്.

സംഭവം ഇങ്ങനെ : വെള്ളിയാഴ്‌ച രാവിലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് തൃശൂർ വാഴക്കോട് റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൂടിയ നിലയിൽ കാട്ടാനയുടെ ജഡം പുറത്തെടുത്തത്. ആനയുടെ കൊമ്പിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. പട്ടിമറ്റത്ത് നിന്നും പിടികൂടിയ ആനക്കൊമ്പ് ഈ ആനയുടെ ജഡത്തിൽ നിന്നും മുറിച്ചെടുത്തതാണെന്നാണ് കരുതുന്നത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന വാഴക്കാട് സ്വദേശിയായ റബര്‍ തോട്ടം ഉടമ റോയിക്ക് വേണ്ടി വനം വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Also read: Thrissur| റബ്ബര്‍ തോട്ടത്തില്‍ നിന്നും കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; ആനയുടെ ഒരു കൊമ്പ് മുറിച്ച നിലയില്‍

ആനക്കൊമ്പ് കഷണങ്ങളാക്കി കടത്താന്‍ ശ്രമം : അടുത്തിടെ ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് അറസ്റ്റിലായിരുന്നു. ആലപ്പുഴ തൊണ്ടം കുളങ്ങര സ്വദേശി ശരത്താണ് (35) കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ വച്ച് വനം വകുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് ചെറുതായി മുറിച്ച അഞ്ച് ആനക്കൊമ്പ് കഷണങ്ങളും കണ്ടെത്തി. ഇവ പ്ലാസ്റ്റിക് കവറിലാക്കി കൈയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.