ETV Bharat / state

കാഞ്ഞിരവേലിയിൽ കാട്ടാന ശല്യം രൂക്ഷം;  കർഷകർ ദുരിതത്തില്‍ - കാട്ടാന ശല്യം

കാർഷിക ലോൺ തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്കുകളും സൊസൈറ്റികളും നോട്ടീസ് അയക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്

wild elephant attack  kanjiraveli  Farmers in distress  ദുരിതത്തിലായി കർഷകർ  കാട്ടാന ശല്യം  കാഞ്ഞിരവേലി
കാഞ്ഞിരവേലിയിൽ കാട്ടാന ശല്യം രൂക്ഷം; ദുരിതത്തിലായി കർഷകർ
author img

By

Published : Nov 26, 2020, 6:28 AM IST

എറണാകുളം: കോതമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ശല്യം രൂക്ഷം. 300 ൽ ഏറെ കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടുത്തെ ഭൂരിഭാഗം പേരുടെയും ഉപജീവന മാർഗം കൃഷിയാണ്. വന്യജീവികളുടെ ശല്യത്തിനു പുറമെ കൃഷി നാശം സംഭവിച്ചവർക്ക് കൃത്യമായ നഷടപരിഹാരം ലഭിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.

കാഞ്ഞിരവേലിയിൽ കാട്ടാന ശല്യം രൂക്ഷം; ദുരിതത്തിലായി കർഷകർ

കൃഷിഭൂമിയിലെ മുഴുവൻ കാർഷിക വിളകളും ആന, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവ നശിപ്പിക്കുന്നത് പതിവാണ്. കിഴക്കനേടത്ത് കുര്യാക്കോസ് എന്ന കർഷകൻ്റെ മൂന്നരയേക്കർ കൃഷിയിടത്തിലെ ഏത്തവാഴയുൾപ്പടെ സർവ്വതും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കൃഷി വകുപ്പിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് 145450 രൂപയുടെ നഷ്‌ടം കണക്കാക്കുകയും ചെയ്‌തു. വനം വകുപ്പിന് നേരിട്ട് പരാതി നൽകാൻ ഓഫീസിലെത്തിയെങ്കിലും അക്ഷയ വഴി അപേക്ഷ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. ഇത് പ്രകാരം നൽകിയ അപേക്ഷയിൽ വനംവകുപ്പധികൃതർ സ്ഥലം സന്ദർശിച്ചു. എന്നാൽ ഡി.എഫ്.ഒ ഓഫീസിൽ നിന്ന് ഏഴായിരത്തി 7110 രൂപ മാത്രമാണ് നഷ്‌ടപരിഹാരമായി അനുവദിച്ചത്.

കാർഷിക ലോൺ തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്കുകളും സൊസൈറ്റികളും നോട്ടീസ് അയക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കുട്ടികളുടെ തുടർ പഠനം അടക്കം ലക്ഷ്യം വച്ച് ആരംഭിച്ച കൃഷിക്ക് മതിയായ നഷ്‌ട പരിഹാരം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.