ETV Bharat / state

ലോട്ടറിയടിച്ചത് 75 ലക്ഷം; അറിഞ്ഞയുടൻ പൊലീസ് സ്റ്റേഷനില്‍, ആദ്യം അമ്പരന്നെങ്കിലും പരിഹാരം പറഞ്ഞ് പൊലീസ്

author img

By

Published : Mar 17, 2023, 7:10 PM IST

Updated : Mar 17, 2023, 11:02 PM IST

ലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിച്ച ഇതര സംസ്ഥാന തൊഴിലാളി സംരക്ഷണം തേടി പൊലീസ് സ്‌റ്റേഷനില്‍. എസ്ആര്‍ 570994 എന്ന നമ്പറിലുള്ള ടിക്കറ്റ് ചൊവ്വാഴ്‌ചയാണ് നറുക്കെടുത്തത്. പൊലീസ് സംരക്ഷണം ഉറപ്പ് നല്‍കിയതോടെ സന്തോഷത്തോടെ മടക്കം.

75 ലക്ഷം ലോട്ടറിയടിച്ചു  പൊലീസില്‍ അഭയം തേടി ബംഗാള്‍ സ്വദേശി  ബംഗാള്‍ സ്വദേശി ലോട്ടറി  West Bengal resident get first prize in Lottery  first prize in Lottery  Lottery ticket  ലോട്ടറിയില്‍ ഒന്നാം സമ്മാനം  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍
ഒന്നാം സമ്മാനം ലഭിച്ച എസ്‌ കെ ബദേസ്
ബംഗാള്‍ സ്വദേശിയ്‌ക്ക് ലോട്ടറി അടിച്ചു

എറണാകുളം: എഴുപത്തിയഞ്ച് ലക്ഷം രൂപ ലോട്ടറിയടിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി ഇതര സംസ്ഥാന തൊഴിലാളി. പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ ബദേസാണ് മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ അഭയം തേടി സ്റ്റേഷനിലെത്തിയത്. ചൊവ്വാഴ്‌ച നറുക്കെടുത്ത സംസ്ഥാന സര്‍ക്കാറിന്‍റെ സ്‌ത്രീശക്തി ലോട്ടറി നറുക്കെടുപ്പിലാണ് ബദേസിന് ഒന്നാം സമ്മാനം ലഭിച്ചത്.

ലോട്ടറി ലഭിച്ചത് തനിക്കാണെന്നും തന്നില്‍ നിന്ന് ടിക്കറ്റ് മറ്റാരെങ്കിലും തട്ടിയെടുക്കുമോയെന്ന് ഭയമുണ്ടെന്നും അതുകൊണ്ട് സംരക്ഷണം നല്‍കണമെന്നും ബദേസ് പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞു. ബദേസിന്‍റെ ആവശ്യം പരിഗണിച്ച പൊലീസ് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കാനും ബാങ്കില്‍ ഏല്‍പ്പിച്ച് പണം കൈപറ്റാനും പറഞ്ഞു. നാട്ടിലേക്ക് മടങ്ങും വരെ മൂവാറ്റുപുഴയില്‍ സുരക്ഷിതനായി കഴിയാമെന്ന് പൊലീസ് ഉറപ്പ് നല്‍കുകയും ചെയ്‌തു. ഇതോടെ ആശ്വാസമായ ബദേസ് സന്തോഷത്തോടെയാണ് തിരികെ മടങ്ങിയത്.

ലോട്ടറി ലഭിച്ച തുക ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ് ഇയാള്‍. ടാറിങ് തൊഴിലാളിയായ ബദേസ് ജോലി ആവശ്യവുമായി ചോറ്റാനിക്കരയില്‍ പോയപ്പോഴായിരുന്നു ലോട്ടറി എടുത്തത്. എസ്ആര്‍ 570994 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ബദേസിന് ഒന്നാം സമ്മാനം ലഭിച്ചത്.

ലോട്ടറി അടിച്ചത് തനിക്കാണെന്നും താന്‍ ലക്ഷ പ്രഭുവായെന്ന യഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ ബദേസ് ആശങ്കുലനാവുകയായിരുന്നു. ഇതോടെ മാറ്റാരുടെയും സഹായം തേടാതെ കേരള പൊലീസിൽ അഭയം തേടുകയായിരുന്നു. മാസങ്ങളായി റോഡ് നിര്‍മാണ ജോലികളുമായി ബദേസ് കേരളത്തിലുണ്ട്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലമുള്ളയാളാണ് ബദേസ്. എന്നാൽ ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്. സമ്മാന തുക കൈപ്പറ്റി നാട്ടിലെത്തി വീട്ടുകാരുമായി ആലോചിച്ച് തുടർ പരിപാടികളെടുക്കാനാണ് ബദേസ് തീരുമാനിച്ചിരിക്കുന്നത്.

കേരള സംസ്ഥാനവും ഭാഗ്യക്കുറികളും: രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി (ലോട്ടറി) ആരംഭിച്ച സംസ്ഥാനം ഏതാണ്? സംശയം വേണ്ട അത് കേരളമാണ്. മുന്‍ ധനമന്ത്രിയായിരുന്ന പി.കെ കുഞ്ഞിന്‍റെ ഭരണ കാലത്താണ് ലോട്ടറി ആരംഭിച്ചത്. 1967 നവംബറിലാണ് ആദ്യമായി ലോട്ടറി വില്‍പന നടത്തിയത്. എന്നാല്‍ ആദ്യത്തെ നറുക്കെടുപ്പ് നടന്നതാകട്ടെ 1968 ജനുവരിയിലും.

ലോട്ടറി സ്ഥാപക ഡയറക്‌ടര്‍ ആയിരുന്നു പി.കെ സെയ്‌ത് മുഹമ്മദ്. പെരിയാര്‍, കൈരളി, മാവേലി തുടങ്ങിയ പേരുകളിലായിരുന്നു ആദ്യ കാലത്ത് ലോട്ടറികള്‍. എന്നാല്‍ പില്‍ക്കാലത്ത് ഇവയെല്ലാം മറ്റ് പേരുകളിലേക്ക് മാറി. പൗര്‍ണമി, പ്രതീക്ഷ, ധനശ്രീ, വിന്‍വിന്‍, അക്ഷയ, ഭാഗ്യനിധി, കാരുണ്യ എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള ഭാഗ്യക്കുറികള്‍.

പൗര്‍ണമി ഭാഗ്യക്കുറി: 2011ലാണ് ഇതിന്‍റെ വില്‍പന തുടങ്ങുന്നത്. ലോട്ടറിയുടെ ആരംഭത്തില്‍ ഇതിന് 20 രൂപയായിരുന്നു വില. ഒന്നാം സമ്മാനമാകട്ടെ 51 ലക്ഷം രൂപയും. എന്നാല്‍ പിന്നീട് ഇതിന്‍റെ വില 30 ലേക്ക് ഉയര്‍ന്നു. ഒന്നാം സമ്മാന തുക 70 ലക്ഷമായി വര്‍ധിക്കുകയും ചെയ്‌തു. ഞായറാഴ്‌ചകളിലാണ് പൗര്‍ണമിയുടെ നറുക്കെടുപ്പ്.

പ്രതീക്ഷ ഭാഗ്യക്കുറി: തിങ്കളാഴ്‌ച തോറും നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ ആദ്യ വില 40 രൂപയായിരുന്നു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും. എന്നാല്‍ ഇപ്പോള്‍ ടിക്കറ്റ് നിരക്കും സമ്മാന തുകയും കുറഞ്ഞു. 30 രൂപയുള്ള പ്രതീക്ഷയ്‌ക്കിപ്പോള്‍ 65 ലക്ഷമാണ് ഒന്നാം സമ്മാനം.

ധനശ്രീ ഭാഗ്യക്കുറി: സ്‌ത്രീശക്തി എന്നറിയപ്പെടുന്ന ഭാഗ്യക്കുറിയാണിത്.30 രൂപ വിലയുള്ള ഈ ഭാഗ്യക്കുറിയ്ക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനം.

വിന്‍വിന്‍ ഭാഗ്യക്കുറി: 20 രൂപയുള്ള ഈ ഭാഗ്യക്കുറി ബുധനാഴ്‌ചകളിലാണ് നറുക്കെടുപ്പ് നടത്തുക. 40 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവുമാണ് ഒന്നാം സമ്മാനം.

ഭാഗ്യനിധി ഭാഗ്യക്കുറി: നിര്‍ധനരായ രോഗികള്‍ക്കും നിരാലംബര്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗ്യക്കുറിയാണിത്. 50 രൂപ വിലയുള്ള ലോട്ടറിയ്‌ക്ക് 1 കോടി രൂപയാണ് ഒന്നാം സമ്മാനം. ശനിയാഴ്‌ചകളിലാണ് ഇതിന്‍റെ നറുക്കെടുപ്പ്.

Last Updated : Mar 17, 2023, 11:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.