കൊച്ചി: ജൂലൈ 15 മുതൽ 19 വരെ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നാണ് കാറ്റ് വീശാൻ സാധ്യത. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആകാനും സാധ്യതയുണ്ട്. അതിനാൽ ഈ ദിവസങ്ങളിൽ മേൽപറഞ്ഞ സമുദ്ര ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
ശക്തമായ കാറ്റ് വീശാൻ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആകാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്.
കൊച്ചി: ജൂലൈ 15 മുതൽ 19 വരെ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നാണ് കാറ്റ് വീശാൻ സാധ്യത. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആകാനും സാധ്യതയുണ്ട്. അതിനാൽ ഈ ദിവസങ്ങളിൽ മേൽപറഞ്ഞ സമുദ്ര ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
കണ്ണൂർ ഇരിട്ടിയിൽ ബംഗാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാല് പ്രതികളുടെ ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ധാക്കി.എന്നാൽ പീഡനശ്രമം നടത്തിയതിന് പ്രതികളെ അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചു കൊണ്ട് ജസ്റ്റിസുമാരായ എ.എം.ഷെഫീഖ്, അശോക്മേനോൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.പ്രതികളായ നാലു പേരും ഈ കാലയളവിൽ അഞ്ചു വർഷവും മൂന്നു മാസവും ശിക്ഷ അനുഭവിച്ചതിനാൽ ഇവരെ ജയിൽ മോചിതരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2011 ഡിസംബർ 23ന് രാത്രിയിൽ ള്ളിക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പെരുവാടി ചുരത്തിന് സമീപത്തെ പുഴയോരത്ത് വെച്ച് ബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിലെ പ്രതികളായ ള്ളിക്കലിലെ പ്ലാന്തോട്ടത്തിൽ ബിജു, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സാലി, എൻ.ഐ. ജംഷീർ എന്നിവരെ തലശ്ശേരി ജില്ലാ കോടതി ജീവപര്യന്തം തടവിനും ഓരോേലക്ഷംരൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്.എന്നാൽ പ്രതികൾ അഡ്വ.പി.എസ് ശ്രീധരൻപിള്ള മുഖേന ഹൈക്കോടതിയിൽ നല്കിയ അപ്പീലിലാണ് വിധി വന്നിരിക്കുന്നത്.ബലാൽസംഗം നടന്നില്ലെന്ന പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയയായിരുന്നു. ബലാൽസംഗശ്രമത്തിന് പ്രതികളെ ശിക്ഷിക്കുകയും ചെയ്തു.ഇ ടി വിഭാരത് കണ്ണൂർ.
Conclusion: