ETV Bharat / state

റബ്ബർ കമ്പനിയിലെ മാലിന്യപ്രശ്‌നം; വടക്കുംഭാഗം നിവാസികൾ ദുരിതത്തിൽ - മാലിന്യപ്രശ്‌നം വാര്‍ത്ത

മാലിന്യ സംസ്‌കരണ പ്ലാന്‍റ് പൂർത്തിയാക്കുന്നത് വരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ അധികാരികൾ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുമെന്നും നാട്ടുകാർ

waste problem news  rubber company problem news  മാലിന്യപ്രശ്‌നം വാര്‍ത്ത  റബര്‍ കമ്പിനി പ്രശ്‌നം വാര്‍ത്ത
റബ്ബര്‍ കമ്പിനി
author img

By

Published : Nov 3, 2020, 11:19 PM IST

Updated : Nov 4, 2020, 2:11 AM IST

എറണാകുളം: റബ്ബർ കമ്പനിയിൽ നിന്ന് ഒഴുകുന്ന മാലിന്യം കാരണം പരിസരവാസികൾ ദുരിതത്തിൽ. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന കമ്പനി പുറത്ത് വിടുന്ന മലിനജലം ജലസ്രോതസുകൾ മാലിനമാക്കുകയാണ്. കുട്ടികൾക്കും പ്രായമാവർക്കും ശ്വാസതടസവും അലർജിയും പതിവാണ്. കമ്പിനിയിൽ മാലിന്യസംസ്‌കരണ പ്ലാന്‍റ് ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യം സമീപത്തെ തോടിലേക്കും പറമ്പിലേക്കും ഒഴുകി വരുന്നത് കൃഷി നാശത്തിന് കാരണമാകുന്നുണ്ട്. മലിനജലം പെരിയാർവാലി തോട്ടിലേക്കാണ് ഒഴുകിയെത്തുക. ഇതോടെ പ്രദേശത്തെ കിണറുകൾ മലിനമാകുന്നതായും പരാതിയുണ്ട്.

മാലിന്യ സംസ്‌കരണ പ്ലാന്‍റ് പൂർത്തിയാക്കുന്നത് വരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ അധികാരികൾ തയ്യാറാവണമെന്ന് നാട്ടുകാർ
ചെറുകിട വ്യവസായത്തിന് പോലും മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഇല്ലാതെ ലൈസൻസ് നൽകാത്ത കാലത്ത് അധികൃതര്‍ അറിയാതെ എങ്ങനെ ലൈസൻസ് ലഭിക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്‍റ് പൂർത്തിയാക്കുന്നത് വരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ അധികാരികൾ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുകയാണെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം കമ്പനിയിൽ നിന്ന് പുറത്താക്കിയ ചിലരുടെ താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നാണ് കമ്പനിയുടെ വിശദീകരണം. മാലിന്യ പ്രശ്നം ഉണ്ടെങ്കിൽ ഉടൻ പ്ലാൻ്റ് സ്ഥാപിച്ച് പരിഹാരം കാണുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

Last Updated : Nov 4, 2020, 2:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.