ETV Bharat / state

ശാസ്‌ത്രീയ മാലിന്യസംസ്‌കരണത്തിന് തുടക്കമിട്ട് കോതമംഗലം നഗരസഭ

author img

By

Published : Feb 6, 2020, 1:03 PM IST

Updated : Feb 6, 2020, 1:57 PM IST

കോതമംഗലം കുമ്പളത്തുമുറിയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലാണ് പുതിയ പ്ലാന്‍റുകൾ പ്രവര്‍ത്തനമാരംഭിച്ചത്

kothamangalam waste disposal plant  ശാസ്‌ത്രീയ മാലിന്യസംസ്‌കരണം  കോതമംഗലം മാലിന്യസംസ്‌കരണം  കോതമംഗലം നഗരസഭ  ജൈവ മാലിന്യസംസ്‌കരണ പ്ലാന്‍റ്  വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്‍റ്
ശാസ്‌ത്രീയ മാലിന്യസംസ്‌കരണത്തിന് തുടക്കമിട്ട് കോതമംഗലം നഗരസഭ

എറണാകുളം: കോതമംഗലം നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ മാലിന്യസംസ്‌കരണ പ്ലാന്‍റും(വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്‍റ്) അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്ന എംആര്‍എഫ് സെന്‍ററും പ്രവര്‍ത്തനമാരംഭിച്ചു. കുമ്പളത്തുമുറിയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലാണ് പുതിയ പ്ലാന്‍റുകൾ പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ കോതമംഗലത്തെ മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡംബിങ് യാർഡിൽ മാലിന്യം കുമിഞ്ഞ് കൂടി മാലിന്യനിക്ഷേപം ബുദ്ധിമുട്ടിലാവുകയും മാലിന്യകൂമ്പാരത്തിന് തീ പടരുകയും ചെയ്‌തതോടെ നഗരസഭക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരസഭാ ചെയർപേഴ്‌സന്‍റെ ഉറപ്പിന്മേല്‍ പ്ലാന്‍റിന്‍റെ പ്രവർത്തനമാരംഭിക്കാന്‍ നടപടികളായത്. പ്ലാന്‍റിന്‍റെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ മഞ്ജു സിജു നിർവഹിച്ചു. വൈസ് ചെയര്‍മാന്‍ എ.ജി.ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ശാസ്‌ത്രീയ മാലിന്യസംസ്‌കരണത്തിന് തുടക്കമിട്ട് കോതമംഗലം നഗരസഭ

വീടുകൾ, ഹോട്ടലുകൾ, പച്ചക്കറി മാർക്കറ്റുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ജൈവ വളമാക്കി, കർഷകർക്ക് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുക, ജൈവ മാലിന്യസംസ്‌കരണത്തിന് എല്ലാ വീടുകളിലും കമ്പോസ്റ്റ് ബിൻ, ബയോഗ്യാസ് പ്ലാന്‍റ് എന്നിവയുടെ വിതരണം തുടങ്ങിയ പദ്ധതികൾ അവസാന ഘട്ടത്തിലാണ്. ഇത്തരം പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി മാലിന്യസംസ്‌കരണ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാനാണ് നഗരസഭ തയ്യാറെടുക്കുന്നത്.

Intro:Body:കോതമംഗലം: നഗരത്തിലെ മാലിന്യ സംസ്ക്കരണത്തിന് നടപടികളായി. നഗരസഭയുടെ കുമ്പളത്തുമുറിയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ആരംഭിച്ച ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റും (വിന്‍ഡ്രോ കംബോസ്റ്റ് പ്ലാന്റ്) അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്ന എം.ആര്‍.എഫ്. സെന്ററും
സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചതോടെയാണ് നഗരത്തെ അലട്ടിയ ഏറ്റവും വലിയ പ്രശ്നങ്ങൾക്കൊന്നിന്‌ പരിഹാരമാകുന്നത്.ഡംബിങ്ങ് യാർഡിൽ മാലിന്യം കുമിഞ്ഞ് കൂടി മാലിന്യ നിക്ഷേപം അസാധ്യമാവുകയും തുടർച്ചയായ ദിവസങ്ങളിൽ മാലിന്യകൂമ്പാരത്തിന് തീ പടരുകയും ചെയ്തതോടെ നഗരസഭയെക്കെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ ചെയർപേഴ്സൺ നാട്ടുകാർക്ക് നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്.പ്ലാൻ്റിൻ്റെ പ്രാവർത്തന ഉദ്ഘാടനം
നഗരസഭാധ്യക്ഷ മഞ്ജു സിജു നിർവ്വഹിച്ചു. വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ജൈവവും, അജൈവവുമായവ വേർതിരിച്ച് ജൈവ മാലിന്യങ്ങൾ വേർതിരിച്ച് നഗരസഭക്ക് കൈമാറണമെന്നും, മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുകയും ചെയ്തു.
വിടുകൾ, ഹോട്ടലുകൾ, പച്ചക്കറി മാർക്കറ്റുകൾ എന്നിവടങ്ങളിൽ നിന്ന് ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ ജൈവ വളമാക്കി കോതമംഗലം പ്രദേശത്തെ കർഷകർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും, ജൈവ മാലിന്യങ്ങൾ സംസ്ക്കരണത്തിന് ആവശ്യമായ എല്ലാ വീടുകൾക്കും കബോസ്റ്റ് ബിൻ, ബയോഗ്യാസ് പ്ലാൻ്റ് എന്നിവ സബ്സിസിഡിയോടെ വിതരണം ചെയ്യുന്നതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി മാലിന്യ സംസ്ക്കരണ രംഗത്ത് വിപ്ലവം സൃഷ്ട്ടിക്കാനാണ് നഗരസഭ തയ്യാറെടുക്കുന്നത്.

ബൈറ്റ് - 1 -മഞ്ജു സിജു ( നഗരസഭ ചെയർപേഴ്സൺ)

ബൈറ്റ് - 2 - കെ.വിജയപ്രകാശ് ( നഗരസഭ ഹെൽത്ത് സൂപ്ര വൈസർ )
Conclusion:kothamangalam
Last Updated : Feb 6, 2020, 1:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.