എറണാകുളം: വാളയാർ കേസിന്‍റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനത്തിലെ പിശക് തിരുത്തി സംസ്ഥാന സർക്കാർ. പുതിയ വിജ്ഞാപനം ഇറക്കിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ടു പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ഒരു കേസ് സിബിഐയ്ക്ക് വിടുന്നതു മാത്രമാണ് വിജ്ഞാപനത്തിൽ പറയുന്നതെന്നും രണ്ടാമത്തെ കേസിന്‍റെ കാര്യം പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്നാണ് വിഷയത്തിലെ പിഴവ് സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകിയത്. വിജ്ഞാപനത്തിലെ ഈ പിഴവു തിരുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. തുടർന്ന് പുതിയ വിജ്ഞാപനം ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. വ്യാഴാഴ്‌ച കേസ് കോടതി വീണ്ടും പരിഗണിക്കും.