ETV Bharat / state

നിയന്ത്രണം ലംഘിച്ച് പുറത്തിങ്ങിയാല്‍ കര്‍ശന നടപടി: വി.എസ് സുനില്‍കുമാര്‍ - മന്ത്രി വി.എസ് ശിവകുമാര്‍

കൊച്ചി തുറമുഖത്ത് ഇന്നലെ എത്തിയ കപ്പലുകൾ പരിശോധിച്ചു ആർക്കും രോഗലക്ഷണങ്ങളില്ല. നെടുമ്പാശേരിയിൽ ഇതുവരെ 76680 പേരെ സ്ക്രീനിംഗ് നടത്തിയിട്ടുണ്ട്.

VS Sunil Kumar  strict action if violated  corona  covid-19  വി.എസ് സുനില്‍കുമാര്‍  മന്ത്രി വി.എസ് ശിവകുമാര്‍  ലംഘി്ച്ചാല്‍ നടപടി
നിയന്ത്രണം ലംഘിച്ച് പുറത്തിങ്ങിയാല്‍ കര്‍ശന നടപടി: വി.എസ് സുനില്‍കുമാര്‍
author img

By

Published : Mar 24, 2020, 7:31 PM IST

കൊച്ചി: കോവിഡ് 19 രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിരോധനങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ പൊലീസ് ഇടപെട്ടാൽ മാത്രമേ പാലിക്കുകയുള്ളൂവെന്ന് ചിന്തിക്കരുത്. നിയന്ത്രണങ്ങൾ അവഗണിച്ച് മുന്നോട്ട് പോയ ജനങ്ങൾ വലിയ വില നൽകേണ്ടി വന്ന സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.

നിയന്ത്രണം ലംഘിച്ച് പുറത്തിങ്ങിയാല്‍ കര്‍ശന നടപടി: വി.എസ് സുനില്‍കുമാര്‍

ആവശ്യമായ പച്ചക്കറികൾ വീടുകളിലെത്തിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഹോട്ടി കോർപ്പുമായി സഹകരിച്ചാണ് എറണാകുളം ജില്ലയിൽ പദ്ധതി നടപ്പിലാക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ ടോൾ പ്ലാസകൾ പൂർണമായും അടച്ചു . എറണാകുളം ജില്ലയിൽ കോ വിഡ് രോഗം സ്ഥിരീകരിച്ച 16 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 4201 വൈകിട്ട് 4.30 മുതൽ കലക്ടറുടെ ഫേസ് ബുക്ക് വഴി ലൈവായി സംശയങ്ങൾ ചോദിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ഒരു മണിക്കൂർ ജനങ്ങൾക്ക് സംശയങ്ങൾ ചോദിക്കാം. ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.

8734 ഐസലേഷൻ സംവിധാനത്തിലുള്ള ബെഡുകൾ, 400 ആംബുലൻസുകളും സജ്ജമാണ്. അവസാനമായി ലഭിച്ച 67 പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്638 പേരുടെ സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു614 ഫലം നെഗറ്റീവ് 24 ഫലം കിട്ടാനുണ്ട്. കൊച്ചി തുറമുഖത്ത് ഇന്നലെ എത്തിയ കപ്പലുകൾ പരിശോധിച്ചു ആർക്കും രോഗലക്ഷണങ്ങളില്ല. നെടുമ്പാശേരിയിൽ ഇതുവരെ 76680 പേരെ സ്ക്രീനിംഗ് നടത്തിയിട്ടുണ്ട്. ആളുകൾ വീടിനകത്തും പ്രതിരോധ പ്രവർത്തനങ്ങൾ പാലിക്കണം. ഒരു ഹോളിഡേ അവധി പോലെ ചിലർ ആഘോഷമാക്കി മാറ്റുന്നുണ്ട് ഇത് ശരിയല്ല. നിയന്ത്രണങ്ങൾ പാലിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും മന്ത്രി വി.എസ്. സുനൽകുമാർ ഓർമ്മപ്പെടുത്തി.

നിരോധനാജ്ഞ ഉണ്ടെങ്കിലുംഅവശ്യ സർവീസുകൾ വിലക്കിയിട്ടില്ല. ഹോം ക്വാറന്റയിൻ ലംഘിച്ച എട്ട് പേർക്കെതിരെ എറണാകുളം ജില്ലയിൽ കേസെടുത്തുവെന്നും ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. വിലവർധിപ്പിച്ച് അവശ്യ സാധനങ്ങൾ വിറ്റഴിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.