ETV Bharat / state

ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ - വെങ്കയ്യ നായിഡു

ദിദ്വിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും

വെങ്കയ്യനായിഡു
author img

By

Published : Feb 1, 2019, 10:20 AM IST

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം തേവര സേക്രട്ട് ഹാർട്ട് കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയാകും.

തുടർന്ന് കെ.വി. തോമസ് എംപിയുടെ വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. രണ്ടാം ദിനം കോട്ടയത്ത് എത്തുന്ന അദ്ദേഹം, ബാലജനസഖ്യം നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം പ്രസ്ക്ലബിന്‍റെ സുവർണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യും. ശേഷം തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് മടങ്ങും.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണത്തോടൊപ്പം പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മുതൽ ആറരവരെയും ശനിയാഴ്ച്ച രാവിലെ 9.45 മുതൽ 10.45 വരെയുമാണ് നിയന്ത്രണം. ഒപ്പം ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കില്ല.

Intro:Body:

ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഇന്ന് േകരളത്തിലെത്തും. വൈകിട്ട് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കെ.വി.തോമസ് എംപിയുടെ വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. നാളെ കോട്ടയത്തെത്തുന്ന ഉപരാഷ്ട്രപതി ബാലജനസഖ്യം നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊല്ലത്ത് പ്രസ്ക്ലബിന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങളും  ഉദ്ഘാടനം ചെയ്ത ശേഷം വെങ്കയ്യനായിഡു തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് രണ്ടുദിവസം കൊച്ചി നഗരത്തില്‍ ഗതാഗത പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് നാലുമുതല്‍ ആറരവരെയും ശനിയാഴ്ച രാവിലെ ഒമ്പതേമുക്കാല്‍ മുതല്‍ പത്തേമുക്കാല്‍വരെയുമാണ് ക്രമീകരണം. എം.ജി.റോഡ്, തേവര ഫെറി റോഡ് , ഡി.എച്ച് റോഡ് അടക്കം ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന ഒരിടത്തും പാര്‍കിങ്ങ് അനുവദിക്കില്ല. പശ്ചിമകൊച്ചിയില്‍നിന്നും നഗരത്തിലേക്കും തിരിച്ചുമുള്ള സര്‍വീസ് ബസുകള്‍ ബി.ഒ.ടി ഈസ്റ്റ് , തേവര ഫെറി ജംക്ഷന്‍ , കുണ്ടന്നൂര്‍വഴി സര്‍വീസ് നടത്താവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.