ETV Bharat / state

കോട്ടപ്പടിക്കാർക്ക് ദാഹജലം നല്‍കി മാർ അത്തനേഷ്യസ് കോളേജ് വിദ്യാർഥികൾ

author img

By

Published : Mar 23, 2019, 7:58 AM IST

കോട്ടപ്പടി കോളനിയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്കാണ് വിദ്യാർഥികൾ കുടിവെള്ളം നൽകിയത്

മാർ അത്തനേഷ്യസ് കോളേജ് വിദ്യാർത്ഥികൾ
വേനല്‍ കടുക്കുമ്പോൾ എറണാകുളം ജില്ലയിലെ കോട്ടപ്പടിക്കാർക്ക് തൊണ്ട വരണ്ട് തുടങ്ങും. കുടിവെള്ളമില്ലാതെ കോട്ടപ്പടിക്കാർ നെട്ടോട്ടമോടും. കനത്ത ജലദൗർലഭ്യം നേടിരുന്ന കോട്ടപ്പടിയിലെ പതിമൂന്നാം വാർഡിലേക്ക് കനത്ത വെയിലിനെ വക വെക്കാതെ കുടിവെള്ളവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇൻറർനാഷണൽ ബിസിനസ് വിദ്യാർത്ഥികൾ എത്തി. ജലദിനത്തില്‍ കോളനിയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്കാണ് മാർ അത്തനേഷ്യസ് കോളേജിലെ വിദ്യാർത്ഥികൾ സഹായവുമായി എത്തിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സെൻസ് ലി ജോസ് ജലം സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് സംസാരിച്ചു. ജല സംരക്ഷ സന്ദേശങ്ങൾ വിദ്യാർത്ഥികൾ കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വകുപ്പ് മേധാവി ഷാരി സദാശിവൻ, അധ്യാപകരായ ആര്യാ ഗോപി, അബിത എംറ്റി, സഞ്ചു എൽദോസ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്.

ലോക ജലദിനത്തിൽ കോതമംഗലം കോട്ടപ്പടിയിലെ കോളനിയിൽ കുടിവെള്ളവുമായി വിദ്യാർഥികളെത്തി. കനത്ത വെയിലിനെ വക വൈക്കാതെ ജലദൂതരായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇൻറർനാഷണൽ ബിസിനസിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് നാട്ടിൽ വെള്ളമെത്തിച്ച് കൈയ്യടി നേടിയത്.  കോട്ടപ്പടിയിലെ പതിമൂന്നാം വാർഡിലാണ് . ജല ദൗർലഭ്യം നേരിടുന്നത്. കോളനിയിലെ ഇരുപത്തിയഞ്ചോളം കുടുബങ്ങൾക്കാണ് കുടിവെള്ളം നൽകിയത്.കോളേജ് പ്രിൻസിപ്പൽ ഡോ. സെൻസ് ലി ജോസ് ജലം സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് സംസാരിച്ചു. 

ബൈറ്റ് - 1   -പ്രിൻസിപ്പൽ ഡോ. സെൻസ് ലി ജോസ്

ജല സംരക്ഷ സന്ദേശങ്ങൾ വിദ്യാർത്ഥികൾ കോതമംഗലം മൂവാറ്റുപുഴ പ്രദേശങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വകുപ്പ് മേധാവി ഷാരി സദാശിവൻ അധ്യാപകരായ ആര്യാ ഗോപി, അബിത എം റ്റി , സഞ്ചു എൽദോസ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്.
കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന കോളനിയിൽ  ഇന്നത്തെ ദിവസത്തിൽ തന്നെ കുടിവെള്ളം എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ

ബൈറ്റ് - 2  fathimma
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.