ETV Bharat / state

കളമശേരി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശന നിയന്ത്രണം - അടിയന്തര ശസ്ത്രക്രിയകള്‍

ഒ.പിയുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ പത്ത് മണി വരെയായി പുനക്രമീകരിച്ചു.

കളമശേരി മെഡിക്കല്‍ കോളജ്  സന്ദര്‍ശന നിയന്ത്രണം  കൊവിഡ് 19 ജാഗ്രത  അടിയന്തര ശസ്ത്രക്രിയകള്‍  Kalamassery Medical College
കളമശേരി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശന നിയന്ത്രണം
author img

By

Published : Mar 20, 2020, 1:03 PM IST

എറണാകുളം: കൊവിഡ് 19 ജാഗ്രത മുൻനിർത്തി കളമശേരി മെഡിക്കൽ കോളജിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി. ഒ.പിയുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ പത്ത് മണി വരെയായി പുനഃക്രമീകരിച്ചു. കടുത്ത രോഗമില്ലാത്തവരും അടിയന്തര സാഹചര്യമില്ലാത്തവരും മെഡിക്കല്‍ കോളജില്‍ എത്തരുതെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു.

അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക. വാര്‍ഡുകളുടേയും രോഗികളുടേയും എണ്ണം കുറക്കാനും നിര്‍ദേശം നല്‍കി. രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമാണ് ഇനിമുതല്‍ അനുവദിക്കുക. വൈകുന്നേരം നാലു മുതൽ ഏഴു മണി വരെ അനുവദിച്ചിരുന്ന സൗജന്യ പാസ് താല്‍കാലികമായി നിർത്തലാക്കിയതോടൊപ്പം പത്ത് രൂപയുടെ പാസ് ഉച്ചക്ക് 12 മുതൽ ഒരു മണി വരെ മാത്രമേ അനുവദിക്കുയെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.