ETV Bharat / state

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്

യുവനടിയെ പീഡിപ്പിച്ച കേസ്  വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്  Vijay Babus anticipatory bail plea to be heard today  ഹൈക്കോടതി  ഹൈക്കോടതി വിധി ഇന്ന്
വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
author img

By

Published : Jun 22, 2022, 9:17 AM IST

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് (ജൂണ്‍ 22) വിധി പറയും. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും തന്നെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടിയുടെ പരാതിയെന്നും വിജയ് ബാബുവിന്‍റെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

കേസില്‍ കഴിഞ്ഞയാഴ്‌ച വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ രണ്ട് തവണ തന്നെ ചേദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അതുക്കൊണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്‍റെ ആവശ്യമില്ലെന്നും വിജയ് ബാബു കോടതിയില്‍ അറിയിച്ചിരുന്നു. നടിയുമായി നടത്തിയ വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം വിജയ് ബാബുവില്‍ നിന്ന് കടുത്ത പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചിരുന്നു.

നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലെ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ആണെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി. പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ വിജയ് ബാബുവിനെതിരെ രണ്ടാമതും പോലീസ് കേസെടുത്തത്.

also read:വിജയ് ബാബുവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.