ETV Bharat / state

Vigilance Court Rejected Girish Babu's Plea : 'മാസപ്പടി'യില്‍ തെളിവുകള്‍ അപര്യാപ്‌തം, വിജിലന്‍സ് അന്വേഷണമില്ല ; ഹര്‍ജി തള്ളി കോടതി - പികെ കുഞ്ഞാലിക്കുട്ടി

Monthly Quota Controversy against Veena Vijayan സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്‌തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഗിരീഷ് ബാബുവിന്‍റെ ഹര്‍ജി തള്ളിയത്

Vigilance Court Rejected Girish Babu Plea  Monthly Quota Controversy against Veena Vijayan  Controversy against Veena Vijayan  Monthly Quota Controversy  Vigilance Court Rejected Girish Babu Plea  ഗിരീഷ് ബാബുവിന്‍റെ ഹര്‍ജി തള്ളി  വിജിലന്‍സ് അന്വേഷണം  മുഖ്യമന്ത്രി പിണറായി വിജയൻ  വീണ വിജയന്‍ മാസപ്പടി വിവാദം  പികെ കുഞ്ഞാലിക്കുട്ടി  രമേശ് ചെന്നിത്തല
Vigilance Court Rejected Girish Babu Plea
author img

By ETV Bharat Kerala Team

Published : Aug 26, 2023, 2:00 PM IST

എറണാകുളം : മാസപ്പടി വിവാദത്തിൽ (Monthly Quota Controversy) അന്വേഷണമാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് സമർപ്പിച്ച ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി (Vigilance Court Rejected Girish Babu Plea). മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan), മകൾ വീണ , രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ഉൾപ്പടെ പന്ത്രണ്ട് പേരെ എതിർ കക്ഷികളാക്കിയാണ് ഗിരീഷ് ബാബു ഹര്‍ജി സമര്‍പ്പിച്ചത് (Girish Babu Plea On Monthly Quota Controversy). ഹർജിക്കാരൻ സമർപ്പിച്ച തെളിവുകൾ അപര്യാപ്‌തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഈ ഹർജിയിൽ ഇന്ന് ഹർജിക്കാരന്‍റെ പ്രാഥമിക വാദം കേൾക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തുടർ നടപടികളിലേക്ക് കോടതി പ്രവേശിച്ചില്ല. സർക്കാർ നിലപാട് കേൾക്കാനും കോടതി തയ്യാറായില്ല. കോടതിയുടെ പ്രാഥമികമായ വിലയിരുത്തലിൽ തന്നെ ഹർജി തള്ളിക്കൊണ്ടുള്ള വിശദമായ ഉത്തരവ് ഇറക്കുകയായിരുന്നു.

സർക്കാർ അധികാര ദുർവിനിയോഗം നടത്തിയതായി ആദായനികുതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചു. അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. കഴിഞ്ഞ ബുധനാഴ്‌ച സമർപ്പിച്ച ഹർജി മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി മടക്കിയിരുന്നു. തുടർന്ന് രേഖകൾ സഹിതം വ്യാഴാഴ്ച വീണ്ടും സമർപ്പിച്ചതോടെയാണ് ഫയലിൽ സ്വീകരിച്ചത്.

എക്‌സാലോജിക് സൊല്യൂഷന്‍സ്, കൊച്ചിന്‍ മിനറല്‍സ് എന്നീ കമ്പനികളെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ആദായ നികുതി വകുപ്പ് ഇന്‍ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്‍റ് രേഖകൾ സഹിതമായിരുന്നു ഹർജി നൽകിയത്. വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ഉൾപ്പടെ പരാതി നല്‍കിയെങ്കിലും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയിൽ നിന്നുളള അനധികൃത സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് സിഎംആർഎൽ കമ്പനി വീണ വിജയന് പണം നൽകിയതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സിഎംആർഎൽ കമ്പനിയിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ കൈക്കൂലിയായാണ് പണം വാങ്ങിയതെന്നും സംഭാവനയായല്ലെന്നുമാണ് ഹർജിക്കാരന്‍റെ മറ്റൊരു ആരോപണം. വിവാദ കമ്പനിയെ വഴിവിട്ട് സഹായിക്കുന്നതിനായാണ് ഇവർ പണം വാങ്ങിയതെന്നും ഗിരീഷ് ബാബു ആരോപിക്കുന്നു.

സിഎംആർഎല്ലും ആദായ നികുതി വകുപ്പുമായും ബന്ധപ്പെട്ട നികുതി തർക്കത്തിൽ സെറ്റിൽമെന്‍റ് ബോർഡ് ഇറക്കിയ ഉത്തരവ് സഹിതം വിജിലൻസ് ഡയറക്‌ടർക്കും പരാതി നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ എന്തിന് വേണ്ടി പണം വാങ്ങിയെന്ന് വ്യക്തമാകണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ രേഖകളിൽ ഇത് വ്യക്തമാക്കേണ്ടതാണ്. സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയില്ലങ്കിൽ അവർക്ക് എന്തോ മറയ്‌ക്കാനുണ്ടെന്നാണ് മനസിലാക്കേണ്ടതെന്നുമായിരുന്നു ഗിരീഷ് ബാബുവിന്‍റെ നിലപാട്. കോടതിയിൽ കൂടുതൽ തെളിവുകൾ നൽകുമെന്നും ഗിരീഷ് ബാബു വ്യക്തമാക്കിയിരുന്നു. എന്നാൽ വിജിലൻസ് കോടതി ഹർജി തള്ളിയതോടെ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗിരീഷ് ബാബു അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.