ETV Bharat / state

മോന്‍സണ്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത് - Monson Mavugal

ശ്രീവത്സം ഗ്രൂപ്പിനെതിരെ മോന്‍സണ്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഭീഷണിപ്പെടുത്തുന്നത്

ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പി  video clip  crime branch officials  മോന്‍സന്‍ മാവുങ്കല്‍  Monson Mavugal  ശ്രീവത്സം ഗ്രൂപ്പ്
മോന്‍സന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്
author img

By

Published : Oct 3, 2021, 9:06 PM IST

Updated : Oct 3, 2021, 10:02 PM IST

എറണാകുളം : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്. ശ്രീവത്സം ഗ്രൂപ്പിനെതിരെ മോന്‍സണ്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഭീഷണിപ്പെടുത്തിയത്.

തനിക്ക് ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ തീരുമാനമാകട്ടെയെന്നുമാണ് മോൻസണ്‍ പറയുന്നത്. പരാതി അന്വേഷിച്ചാല്‍ മതിയെന്നും തന്‍റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കരുതെന്നും മോന്‍സണ്‍ ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്നു.

മോന്‍സണ്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്

മോന്‍സണ്‍ അറസ്റ്റിലാവുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മോൻസണെതിരെ ആദ്യം പരാതി നൽകിയത് ശ്രീവത്സം ഗ്രൂപ്പുടമ രാജേന്ദ്രൻ പിള്ളയായിരുന്നു. ആറേ കാല്‍ കോടി രൂപ മോന്‍സണ്‍ തട്ടിയെടുത്തെന്നായിരുന്നു ശ്രീവത്സം ഗ്രൂപ്പിന്‍റെ പരാതി.

ഇതെത്തുടര്‍ന്നാണ് ശ്രീവത്സം ഗ്രൂപ്പിനെതിരെയും പണം തട്ടിയെടുത്തെന്ന് ആരോപിച്ച് മോൻസണ്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മോന്‍സണിന്‍റെ മു‍ഴുവന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആഡംബര ജീവിതത്തെക്കുറിച്ചും അന്വേഷണം നടത്തിയത്.

ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥരെ വിരട്ടി

മോന്‍സണ്‍ നല്‍കിയ പരാതിയിൽ സംശയമുണ്ടായതിനെ തുടർന്നാണ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ വീട്ടിലെത്തിയത്. അന്വേഷണം തനിക്കെതിരെ തിരിയുന്നു എന്ന് ഭയപ്പെട്ട മോന്‍സണ്‍ തന്‍റെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് ഡിവൈ എസ്‌പിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭാഷണം മുഴുവൻ താൻ ചിത്രീകരിക്കുമെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയില്ലെന്നും മോൻസൺ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. ഡിജിപിക്കും ഹൈക്കോടതിയിലും പരാതി നൽകിയിട്ടുണ്ട്. ചേർത്തലയിലെ വീട്ടിൽ പോയി പരിസരവാസികളോട് തന്നെക്കുറിച്ച് അന്വേഷിച്ചത് എന്തിനാണെന്നും മോൻസൺ ചോദിച്ചിരുന്നു.

തന്‍റെ പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് ഇയാള്‍ പറയുന്നു, തന്‍റെ വീട്ടിൽ പോയി ഭാര്യയോട് താനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കേണ്ട കാര്യമെന്താണ്. വീട്ടിൽ വരാറുണ്ടോയെന്നും പെരുന്നാൾ നടത്തിയത് സംബന്ധിച്ചും അന്വേഷിക്കേണ്ട കാര്യമെന്താണെന്നും മോൻസണ്‍ ചോദിക്കുന്നത് വീഡിയോയിലുണ്ട്.

Also Read : IPL 2021 : ബാംഗ്ലൂരിന് ത്രസിപ്പിക്കുന്ന വിജയം, പഞ്ചാബിന്‍റെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടി

തന്‍റെ അക്കൗണ്ടില്‍ കോടികളുണ്ടെന്ന് വ്യാജരേഖയുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചാണ് ശ്രീവത്സം ഗ്രൂപ്പില്‍ നിന്നുള്‍പ്പടെ മോന്‍സന്‍ പണം തട്ടിയത്. റിമാന്‍ഡില്‍ ക‍ഴിയുന്ന മോന്‍സണിനെ, ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും.

Last Updated : Oct 3, 2021, 10:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.