എറണാകുളം: ശബരിമലയിലെ യുവതീ പ്രവേശനം അനാചാരമാണെന്നും ആചാരങ്ങൾ നിലനിർത്തി വിശ്വാസം സംരക്ഷിക്കപ്പെടണമെന്നതാണ് തന്‍റെ നിലപാടെന്നും വെള്ളാപ്പള്ളി നടേശൻ. സുപ്രീം കോടതി വിധിയിൽ വ്യക്തത വരും വരെ കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടതിവിധി എന്തായാലും വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് പോകില്ല എന്നാണ് തന്റെ വിശ്വാസം. നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അത് സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ഉത്തരവാദിത്വം കേരള ജനതക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സഭാ വിഷയത്തിൽ എസ്എൻഡിപി യാക്കോബായ സഭക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.