ETV Bharat / state

കേരളം വ്യവസായസൗഹൃദമല്ലെന്ന കിറ്റെക്‌സ് പ്രചരണം തൊഴില്‍രഹിതരോടുള്ള ദ്രോഹം : വി.ഡി സതീശൻ - Kitex Latest News

കിറ്റെക്‌സുമായുള്ള പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കണമെന്ന് വി.ഡി സതീശൻ

സാബു ജേക്കബ്  കിറ്റെക്‌സ്  വിഡി സതീശൻ  കേരളം വ്യവസായസൗഹൃദമല്ല  ഉമ്മൻചാണ്ടി  Sabu Jacob  Kitex  VD Satheeshan  VD Satheeshan against Kitex  Kitex Latest News  കിറ്റെക്‌സ് പുതിയ വാർത്തകൾ
വിഡി സതീശൻ
author img

By

Published : Jul 12, 2021, 5:49 PM IST

എറണാകുളം : കേരളം വ്യവസായ സൗഹൃദമല്ലെന്ന് കിറ്റെക്‌സ് പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൊഴിലില്ലാത്ത ചെറുപ്പക്കാരോട് കാണിക്കുന്ന അനീതിയാണത്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് കിറ്റെക്‌സ് മാനേജ്മെൻ്റ് പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളത്തിൽ കിറ്റെക്‌സ് അടക്കം ഒരു സ്ഥാപനവും പൂട്ടി പോകാൻ ഇടവരരുത്. എല്ലാ സ്ഥാപനങ്ങൾക്കും നിക്ഷേപം നടത്താനുള്ള അന്തരീക്ഷം സർക്കാർ ഉണ്ടാക്കണം. ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് ചില പരാതികൾ കിറ്റെക്‌സ് ഉന്നയിച്ചിരുന്നു.

അന്ന് മന്ത്രിയായിരുന്ന കെ ബാബുവിനെ ചുമതലപ്പെടുത്തി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇത്തരത്തിൽ ഈ വിഷയം പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്നും വി.ഡി സതീശൻ ചോദിച്ചു.

കിറ്റെക്‌സിന്‍റെ പ്രചാരണം ദ്രോഹമെന്ന് വിഡി സതീശൻ

സംസ്ഥാനം വ്യവസായ സൗഹൃദമാണെന്ന് തെളിയിക്കേണ്ട ബാധ്യത സർക്കാരിനാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം സിപിഎമ്മും സര്‍ക്കാരും അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് കിറ്റെക്‌സിന്‍റെ ആരോപണം.

പരാതി വന്നാല്‍ പരിശോധന നടത്തണം. എന്നാല്‍ അത് പീഡനമാകരുത്. അങ്ങനെയാക്കിയത് ആര്‍ക്കുവേണ്ടിയാണെന്ന് പറയേണ്ടത് സര്‍ക്കാരാണെന്നും വി.ഡി.സതീശൻ കൊച്ചിയിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.