ETV Bharat / state

കെ റെയില്‍: മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് - silver line project

ഇടത് യുവജനസംഘടനയായ ഡിവൈഎഫ്ഐ-യുടെ കെ റെയില്‍ അനുകൂല നിലപാടിനെയും വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

കെ റെയില്‍  കെ റെയില്‍ പ്രതിഷേധം  വി ഡി സതീശന്‍  k rail  silver line project  k rail protest
മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ്
author img

By

Published : Mar 27, 2022, 5:10 PM IST

എറണാകുളം: കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നടപടി ക്രമങ്ങളെ കുറിച്ച് വിശദീകരിച്ച അദ്ദേഹം, ഡിവൈഎഫ്‌ഐ കെ റെയില്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടിനേയും വിമര്‍ശിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം.

ആശയക്കുഴപ്പവും ദുരൂഹതയും തുടക്കം മുതല്‍ എല്ലാ റിപ്പോര്‍ട്ടുകളിലുമുണ്ട്. ഡാറ്റ തിരിമറി നടത്തിയാണ് പ്രാഥമിക, അന്തിമ സാധ്യത പഠന റിപ്പോര്‍ട്ടും ഡി.പി.ആറും തയാറാക്കിയിരിക്കുന്നത്. ഡാറ്റ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ കെ റെയില്‍ കോര്‍പറേഷനോ മറുപടി നല്‍കാന്‍ തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി.

Also read: കെ റെയില്‍ പ്രതിഷേധം : യുഡിഎഫിന് വാശിയും വൈരാഗ്യവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കില്ലെന്ന് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടും കെ റെയില്‍ എന്നെഴുതിയ കല്ലിടുകയാണ്. ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ വഴികളും യു.ഡി.എഫ് സ്വീകരിക്കും. ഇത്തരത്തിലൊരു പദ്ധതിക്കെതിരെ ശക്‌തമായി നിലപാടെടുക്കേണ്ട യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ അടിമ ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.