ETV Bharat / state

വാളയാര്‍ പീഡനക്കേസില്‍  വിധി ഇന്ന് - വിധി ഇന്ന്

വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി ഉത്തരവിനെതിരായ അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ പൊലീസ് തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.

Valayar case  Judgment today  Valayar case; Judgment today  വാളയാര്‍ പീഡനക്കേസ്; വിധി ഇന്ന്  വാളയാര്‍ പീഡനക്കേസ്  വിധി ഇന്ന്  ഹൈക്കോടതി
വാളയാര്‍ പീഡനക്കേസ്; വിധി ഇന്ന്
author img

By

Published : Jan 6, 2021, 10:05 AM IST

എറണാകുളം: വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി ഉത്തരവിനെതിരായ അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ അപ്പീല്‍ ഹർജികളിലാണ് ഹൈക്കോടതി വിധി പറയുന്നത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്‍റെ അനുകൂല്യത്തില്‍ ആണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. എന്നാല്‍ കേസ് അന്വേഷിച്ച പോലീസിന്‍റെയും കേസ് നടത്തിയ പ്രോസിക്യൂഷന്‍റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ ആണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്നാണ് സര്‍ക്കാര്‍ വാദം. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനോ പുനര്‍ അന്വേഷണത്തിനോ സര്‍ക്കാര്‍ ഒരുക്കമാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതിയ്ക്കും വീഴ്ച സംഭവിച്ചെന്നു സര്‍ക്കാര്‍ വാദിച്ചു. പൊലീസ് തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം. 2017 ജനുവരി 13നും , മാര്‍ച്ച് 4നുമാണ് 13ഉം 9ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഢനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. 2019 ഡിസംബറില്‍ ആണ് കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.