ETV Bharat / state

കോതമംഗലം വടാട്ടുപാറയില്‍ വന്യമൃഗശല്യം രൂക്ഷം ; പ്രതിഷേധവുമായി നാട്ടുകാര്‍

ഇന്നലെ (13.04.2022) കര്‍ഷകനായ ജോസിന്‍റെ പോത്തിനെ കാട്ടാന കുത്തിക്കൊന്നിരുന്നു

wild animal attack in kothamangalam Vadattupara  man wild animal conflict in kerala  incident of wild elephant killing buffala  കോതമംഗലം വാടാട്ടുപാറയില്‍ ആന പോത്തിനെ കൊന്ന സംഭവം  വാടട്ടുപാറയില്‍ വന്യ മൃഗശല്യം  കാട്ടനയുടെ കൃഷി നാശം കേരളത്തില്‍
കോതമംഗലത്തെ വാടാട്ടുപാറയില്‍ വന്യമൃഗശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാര്‍
author img

By

Published : Apr 14, 2022, 5:01 PM IST

എറണാകുളം : വന്യമൃഗശല്യം രൂക്ഷമായ കോതമംഗലത്തെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ അടിയന്തര പരിഹാര നടപടികൾ ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്ന്(14.04.2022) ഇവിടം സന്ദർശിച്ചു. വടാട്ടുപാറയില്‍ വന്യമൃഗങ്ങള്‍ കാർഷിക വിളകൾ നശിപ്പിക്കുന്നതും, വളർത്തുമൃഗങ്ങളെ കൊല്ലുന്നതും പതിവായെന്ന് നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്‌ച(13.04.2022) പുലർച്ചെ വടാട്ടുപാറയിലെ കര്‍ഷകനായ ജോസിൻ്റെ വീടിൻ്റെ മുൻവശത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ കാട്ടാന കുത്തിക്കൊന്നിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധികൾക്കും, ഫോറസ്‌റ്റ് ഉദ്യോഗസ്ഥർക്കും മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കർഷകനായ ജോസ് പറയുന്നു. ഇദ്ദേഹത്തിന്‍റെ വീട്ടിൽ യുഡിഎഫ് സംഘം സന്ദർശനം നടത്തി.

കോതമംഗലം വടാട്ടുപാറയില്‍ വന്യമൃഗശല്യം രൂക്ഷം ; പ്രതിഷേധവുമായി നാട്ടുകാര്‍

വന്യമൃഗശല്യം തടയുന്നതിന് സർക്കാർ കാട്ടുന്ന അലംഭാവത്തിനെതിരെ യുഡിഎഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ജില്ല കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. എന്നാൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കാനുള്ള മുഴുവൻ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച കോതമംഗലം എംഎല്‍എ ആൻ്റണി ജോൺ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.