ETV Bharat / state

വടക്കഞ്ചേരി അപകടം: ഗതാഗത കമ്മിഷണറോട് 28-ാം തിയതി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി - Department of Motor Vehicles

വടക്കഞ്ചേരി ബസപകടത്തില്‍ സ്വമേധയ എടുത്ത കേസിലാണ് ഗതാഗത കമ്മിഷണറോട് ഹൈക്കോടതിയുടെ നിര്‍ദേശം

ഹൈക്കോടതി  വടക്കഞ്ചേരി അപകടം  Vadakkencherry accident high court instruction  Vadakkencherry accident high court order  എറണാകുളം ഇന്നത്തെ വാര്‍ത്ത
വടക്കഞ്ചേരി അപകടം: ഗതാഗത കമ്മിഷണറോട് 28ാം തിയതി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
author img

By

Published : Oct 21, 2022, 8:29 PM IST

എറണാകുളം: വടക്കഞ്ചേരി ബസപകടവുമായി ബന്ധപ്പെട്ട് ഗതാഗത കമ്മിഷണർ ഒക്‌ടോബര്‍ 28ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും കോടതി ഉത്തരവുകൾ നടപ്പിലാക്കിയത് സംബന്ധിച്ചും വിശദീകരണം നൽകണം. അപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് നടപടി.

448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു. സംസ്ഥാനമെമ്പാടും നടത്തിയ പരിശോധന നടപടിയുടെ വിശദാംശങ്ങളും മോട്ടോർ വാഹനവകുപ്പ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴാം തീയതി മുതൽ ഇക്കഴിഞ്ഞ 16 വരെ നടത്തിയ പരിശോധനകളിൽ 14 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്‌തതായും എംവിഡി വ്യക്തമാക്കി.

അതിനിടെ, ജംഗിൾ സഫാരി ബസുകളിലെ ഗ്രാഫിക് സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. പരസ്യം സംബന്ധിച്ച കോടതി നിർദേശങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്നും കെഎസ്‌ആര്‍ടിസി ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്‌ച ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.