ഉണ്ണിമുകുന്ദന് നായകനാവുന്ന എറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഗന്ധര്‍വ്വ jr. നടന്‍റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ "വേൾഡ് ഓഫ് ഗന്ധർവ്വാസ്" എന്ന ഫിക്ഷണൽ വേൾഡ് അവതരിപ്പിക്കുകയാണ് ലിറ്റിൽ ബിഗ് ഫിലിംസ്. പതിവ് ഗന്ധര്‍വ്വ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന ഗന്ധര്‍വ്വ jr എന്ന ചിത്രത്തിന്‍റെ "വേൾഡ് ഓഫ് ഗന്ധർവ്വാസ്" എന്ന ദൃശ്യാവിഷ്‌കാരം (Gandharva junior movie world of gandharvas video) സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
ഗന്ധർവ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകൾ പ്രമേയമാക്കി അണിയറയിൽ ഒരുങ്ങുന്ന ചിത്രം വിഷ്‌ണു അരവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ.കെ.വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവർ ചേര്‍ന്നാണ് നിര്‍മാണം. പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ തിരക്കഥയെഴുതുന്ന ഗന്ധർവ്വ jr ൽ ഉണ്ണി മുകുന്ദൻ ഗന്ധർവ്വനാകുന്നു.
- " class="align-text-top noRightClick twitterSection" data="">
പാൻ ഇന്ത്യൻ ചിത്രമായ ഗന്ധർവ്വ jr, ഉണ്ണി മുകുന്ദന്‍റെ ബിഗ് ബജറ്റ് ചിത്രമായിരിക്കും. നടന് പിറന്നാൾ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറക്കാർ വേൾഡ് ഓഫ് ഗന്ധർവ്വ പുറത്ത് വിട്ടത്. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ്ങും ജെയ്‌ക്ക്‌സ് ബിജോയ് സംഗീതവും നിർവഹിക്കുന്ന ഗന്ധർവ്വ jr, വിർച്വൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യവിരുന്നായി സിൽവർ സ്‌ക്രീനിൽ എത്തിക്കാനാണ് ലിറ്റിൽ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്. പിആർഒ- എ എസ്.ദിനേശ്.