ETV Bharat / state

കെ.എം മാണിയെ അറുത്ത് മാറ്റിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ

മാണിയെ അന്നും ഇന്നും ബഹുമാനിക്കുന്നു. കെ.എം മാണിയെ ദ്രോഹിച്ചത് ഇടതു മുന്നണിയാണ്. ഈ കാര്യങ്ങൾ ആർക്കും മറക്കാൻ കഴിയില്ലെന്നും ബെന്നി ബെഹനാൻ

udf convenor  കെ.എം മാണി  യുഡിഎഫ് കൺവീനർ  ബെന്നി ബെഹനാൻ  benny behnan
കൺവീനർ
author img

By

Published : Jul 2, 2020, 2:16 PM IST

എറണാകുളം: കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും മാറ്റി നിർത്തുക മാത്രമാണ് ചെയ്തതെന്ന് ബെന്നി ബെഹനാൻ എംപി. മുന്നണി ധാരണ പാലിച്ചാൽ അവർക്ക് തിരിച്ച് വരാം. ധാരണയില്ലന്ന് അവർ പറഞ്ഞത് ശരിയല്ല. ധാരണ നടപ്പാക്കാനും അവർ തയ്യാറായിട്ടില്ല. ഈ രണ്ടു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജോസ് കെ. മാണി പക്ഷത്തിന് മുന്നണിയിൽ തുടരാനുള്ള അർഹത നഷ്‌ടമായത്. ഇതിൽ മറ്റ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളില്ല. മുന്നണി യോഗത്തിൽ പങ്കെടുക്കാനുള്ള അർഹതയുണ്ടെന്ന് തെളിയിക്കേണ്ടത് അവരാണെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.

കെ.എം മാണിയെ അറുത്ത് മാറ്റിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ

കെ.എം മാണിയെ അറുത്ത് മാറ്റിയിട്ടില്ല. മാണിയെ അന്നും ഇന്നും ബഹുമാനിക്കുന്നു. കെ.എം മാണിയെ ദ്രോഹിച്ചത് ഇടതു മുന്നണിയാണ്. ഈ കാര്യങ്ങൾ ആർക്കും മറക്കാൻ കഴിയില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. ജോസ് പക്ഷത്തിന്‍റെ ഇടതു മുന്നണിയുമായി അടുക്കാനുള്ള ശ്രമം ചൂണ്ടി കാണിച്ചപ്പോഴായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് കമ്പനിക്ക് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കരാർ നൽകിയത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരമാണെന്നും ബെന്നി ബെഹനാൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ഈ കമ്പനിക്കുള്ള ബന്ധം മാത്രമാണ് പരിഗണിച്ചത്. ഇതല്ലാതെ മറ്റു കാരണങ്ങളുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണം. 2005ൽ ഈ കമ്പനിക്കെതിരെ പ്രകാശ് കാരാട്ട് ഉൾപ്പടെയുള്ള ഇടത് നേതാക്കൾ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന് കത്ത് നൽകിയിരുന്നു. ഈയൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിയെ തിരുത്താൻ ദേശീയ നേതാക്കൾ തയ്യാറാവണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.