ETV Bharat / state

പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു - Fire force

മണപ്പുറം ദേശം കടവിലാണ് ആഷിഖ്, റിഥുൻ എന്നിവര്‍ മുങ്ങിമരിച്ചത്

പെരിയാറിൽ മുങ്ങി മരിച്ചു  drowned in Periyar  മണപ്പുറം ദേശം കടവ്  മൃതദേഹം  ഫയർഫോഴ്‌സിന്‍റെ സ്കൂബ ടീം  ഫയർഫോഴ്‌സ്  Fire force
പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
author img

By

Published : May 6, 2021, 4:30 PM IST

എറണാകുളം: പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര പാടിയത്തുവീട്ടിൽ നിസാറിന്‍റെ മകൻ ആഷിഖ്(21), തോട്ടയ്ക്കാട്ടുകര കോരമംഗലത്ത് വീട്ടിൽ സാജുവിന്‍റെ മകൻ റിഥുൻ(22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ മണപ്പുറം ദേശം കടവിലാണ് സംഭവം.

ആലുവ, എറണാകുളം എന്നിവടങ്ങളിൽ നിന്ന് ഫയർഫോഴ്‌സിന്‍റെ സ്കൂബ ടീം എത്തി ആദ്യം ആഷിഖിന്‍റെയും പിന്നീട് റിഥുവിന്‍റെയും മൃതദേഹം കണ്ടെടുത്തു. കടവിൽ നിന്ന് 100 മീറ്റർ മാറിയാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

READ MORE: ബിബിഎംപി പോർട്ടൽ വഴി കിടക്കകളുടെ തട്ടിപ്പ്; ഓരോ കിടക്കയ്‌ക്കും 10% കമ്മീഷൻ നൽകിയതായി പ്രതികൾ

ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്‍റായിരുന്നു റിഥുൻ. ബിരുദ പഠനത്തിനുശേഷം ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഷിഖ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.