കൊച്ചി: ജാഗ്രത ലംഘിച്ച് ഇരു ചക്ര വാഹനത്തിൽ കറങ്ങിയ യുവാക്കളെ ചോദ്യം ചെയ്ത പൊലീസിന് മര്‍ദനം. കണ്ണൂർ സ്വദേശികളായ നിഷാദ്(22), നിഷാദിൽ(20) എന്നിവരാണ് പൊലീസിനെ അക്രമിച്ചത്. രണ്ടുപേർക്കെതിരെയും പൊലീസ് കേസ് എടുത്തു. ചെമ്പറക്കിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇരുവരും കർഫ്യു നിയന്ത്രണങ്ങൾ നിലനിൽക്കെ ബൈക്കിൽ കറങ്ങവെയാണ് പൊലീസ് തടഞ്ഞത്. എന്നാൽ തുടക്കം മുതൽ തന്നെ പ്രകോപനപരമായി പെരുമാറിയ ഇവർ പെട്ടന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. രണ്ടുപേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
ജാഗ്രത ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിന് മര്‍ദനം - കൊവിഡ്-19
കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച കർഫ്യുവിനോട് അനുബന്ധിച്ച് നടന്ന വാഹന പരിശോധനക്കിടെയാണ് സംഭവം