ETV Bharat / state

Trippunithura Athachamayam അത്താഘോഷത്തിന് മതനിരപേക്ഷ സ്വഭാവം; തൃപ്പൂണിത്തുറ അത്തച്ചമയം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി - Ernakulam news

Pinarayi Vijayan inaugurated Trippunithura Athachamayam : നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ തൃപ്പൂണിത്തുറ നൽകുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്. ഈ മതസൗഹാർദത്തിന്‍റെ ഉത്തമ മാതൃക എല്ലായിടത്തും എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയൻ  Thrippunithura Athachamayam  Thrippunithura Athachamayam  Pinarayi Vijayan inaugurated Athachamayam  തൃപ്പൂണിത്തുറ അത്തച്ചമയം  അത്തച്ചമയം  എറണാകുളം  Thrippunithura tourism  Thrippunithura Athachamayam news  Thrippunithura Athachamayam video  Ernakulam news
Pinarayi Vijayan inaugurated Trippunithura Athachamayam
author img

By

Published : Aug 20, 2023, 4:38 PM IST

തൃപ്പൂണിത്തുറ അത്തച്ചമയം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

എറണാകുളം: വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ അത്താഘോഷത്തിന്‍റെ മതനിരപേക്ഷ സ്വഭാവം മാതൃകയായി ഉയർത്തി കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). തൃപ്പൂണിത്തുറ നൽകുന്ന മത സൗഹാർദത്തിന്‍റെ വെള്ളിവെളിച്ചം വർഗീയതയുടെ അന്ധകാരം നിലനിൽക്കുന്ന എല്ലാ ദിക്കുകളിലേക്കും പടരേണ്ടതുണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

വിദ്വേഷത്തിന്‍റെയും വർഗീയ കലാപങ്ങളുടെയും കലുഷാന്തരീക്ഷത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള ഈ സ്നേഹസന്ദേശം പ്രധാനപ്പെട്ടതാണ്. സൗഹാർദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ശാന്തിയുടെയും മഹത് സന്ദേശം ഏത്ര പ്രസക്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയിൽ അത്താഘോഷം (Trippunithura Athachamayam) ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അത്താഘോഷത്തിന് മതനിരപേക്ഷ സ്വഭാവം; ചരിത്രത്തിന്‍റെ തുടർച്ചയാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. രാജഭരണ കാലത്ത് നിന്നും ജനാധിപത്യത്തിലേക്ക് മാറിയപ്പോഴും മനുഷ്യന് അന്യമല്ലാത്ത ആഘോഷങ്ങളെല്ലാം പഴയ കാലത്തിന് സമാനമായോ, അതിലും വിപുലമായോ നിലനിർത്തി പോരുകയാണ്. അങ്ങിനെ ചിലത് നിലനിർത്തുകയും അതിജീവിക്കുകയും ചെയ്യുന്നത് നന്മയുടെതായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാലാണ്. അത്തച്ചമയത്തിന്‍റെ മൂല്യമെന്നത് രാജാധികാരത്തിന്‍റെ സ്വകാര്യ ആഘോഷമായിരുന്നില്ല മറിച്ച് ജനങ്ങളുടെ ആഘോഷമായിരുന്നു എന്നതാണ്. പണ്ട് മുതൽ നിലനിന്ന് പോരുന്ന അത്താഘോഷത്തിന് മത നിരപേക്ഷ സ്വഭാവമാണന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കരിങ്ങാച്ചിറ കത്തനാറും, ചെമ്പിൽ അരയനും, നെട്ടൂർ തങ്ങളും, രാജകുടുംബാംഗങ്ങളും ഒരേ നിരയിൽ നിന്ന് നയിക്കുന്ന ആഘോഷമാണിത്. 1946 വരെ രാജവാഴ്‌ചയുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു ഇതെങ്കിൽ ഇന്ന് ജനകീയ സമിതിയാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ഏറ്റവും ഒടുവിൽ രാമവർമ പരിഷത്ത് മഹാരാജാവാണ് ഇതിന് നേതൃത്വം നൽകിയതെങ്കിൽ ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് നേതൃത്വം വഹിക്കുന്നത്.

അത്തച്ചമയാഘോഷത്തിന്‍റെ ജനകീയതയും മതനിരപേക്ഷതയും ഇന്ത്യയൊട്ടാകെ എത്തിക്കാൻ ശ്രമിക്കണം. ലോക ടൂറിസ്റ്റ് ഭൂപടത്തിലേക്ക് തൃപ്പൂണിത്തുറയെ എത്തിക്കാൻ നമുക്ക് സാധിക്കണം. വിനോദ സഞ്ചാരികളെ ആകർഷിക്കൽ മാത്രമല്ല ഈ ആഘോഷത്തിന്‍റെ സാഹോദര്യാശയങ്ങളെ ലോകത്താകെ പ്രചരിപ്പിക്കുക എന്നതും പ്രധാനപ്പെട്ടതാണ്.

ഓണം കേരളത്തിന്‍റെ ദേശീയ ഉത്സവം; അത് തുടങ്ങുന്നത് അത്തം നാളിലാണ്. ഇവിടെ അത്തച്ചമയ ആഘോഷത്തോടെയാണ്. മനുഷ്യരെല്ലാവരും ഒരുപോലെ കഴിയുന്ന നല്ല നാളെയെ സൃഷ്‌ടിക്കാനുള്ള പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് ഓണാഘോഷമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ബഹുസ്വരതയുടെ ആഘോഷമായതിനാലാണ് ഓണം നമ്മുടെ ദേശീയ ഉത്സവമായത്. ഓണത്തിന്‍റെ ഒരുമയുടെ സന്ദേശം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ നമുക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി രാജീവ്, നടൻ മമ്മൂട്ടി, എം.പിമാർ, എംഎൽഎമാർ തുടങ്ങിയവരും ആശംസകൾ നേർന്നു. വൈവിധ്യങ്ങളായ കലാരൂപങ്ങൾ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നാരംഭിച്ച് ആശുപത്രി ജങ്‌ഷൻ, സ്റ്റാച്യു, കിഴക്കേക്കോട്ട, പഴയ സ്റ്റാൻഡ്, എസ്എൻ ജങ്‌ഷൻ വടക്കേക്കോട്ട, പൂർണ്ണത്രയീശ ക്ഷേത്രം, വീണ്ടും സ്റ്റാച്ചു വഴി നഗരം ചുറ്റി ബോയ്‌സ് ഹൈസ്‌കൂളിൽ അവസാനിച്ചു. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന കലാമേള, ഓണം കലാസന്ധ്യയ്ക്ക് വൈകിട്ട് അഞ്ച് മണിയോടെ ലായം കൂത്തമ്പലത്തിൽ തുടക്കമാകും.

മാവേലിയുടെയും വാമനന്‍റെയും വേഷം കെട്ടിയ കലാകാരന്മാർ, ചെണ്ടമേളം, പുലിക്കളി, കുമ്മാട്ടിക്കളി, കോൽക്കളി, മയിലാട്ടം, വേലകളി തുടങ്ങിയ നിരവധി കലാരൂപങ്ങൾ, ചരിത്രവും വർത്തമാനവും പ്രതിഫലിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഉൾപ്പടെ കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതായിരുന്നു അത്തം ഘോഷയാത്ര. മതസൗഹാർദത്തിന്‍റെ പ്രതീകമായി കരിഞ്ഞാച്ചിറ കത്തനാറുടെയും, നെട്ടൂർ തങ്ങളുടെയും, ചെമ്പൻ അരയന്‍റെ പിൻഗാമികളായ പ്രതിനിധികളും അത്താഘോഷത്തിന് ആശംസ നേരാൻ എത്തിച്ചേർന്നിരുന്നു.

രാജകുടുംബത്തിൽ നിന്ന് ജനകീയ കമ്മിറ്റിയിലേക്ക്; രാജഭരണകാലത്ത് ചിങ്ങ മാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേന വ്യൂഹത്തോടും കലാസാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീട് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനസ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് അത്താഘോഷം സംഘടിപ്പിക്കുന്നത്.

രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഹിൽപാലസിൽ നിന്ന് അത്തം നഗറിൽ ഉയർത്താനുള്ള പതാക നഗരസഭാധ്യക്ഷ രമ സന്തോഷ് രാജകുടുംബത്തിന്‍റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് അത്താഘോഷം നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികൾക്കും ഫ്ലെക്‌സുകൾക്കും ഘോഷയാത്രയിൽ നിരോധനമുണ്ട്.

നിരീക്ഷണ ക്യാമറകൾ, സുരക്ഷയ്ക്കായി നാനൂറിലധികം പൊലീസ് ഉദ്യോഗസ്ഥർ, താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം, അഗ്നിരക്ഷ നിലയത്തിന്‍റെ നേതൃത്വത്തിൽ ഫയർ ടെന്‍റുകൾ, അത്തച്ചമയം വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ കുടിവെള്ള സൗകര്യം എന്നിവയും പ്രധാന ജങ്‌ഷനുകളിൽ ഏർപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിലും ഘോഷയാത്ര കാണാനും ആയിരങ്ങളാണ് എത്തിച്ചേർന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.