ETV Bharat / state

ട്രിപ്പിൾ ലോക്ക്‌ ഡൗൺ; എറണാകുളത്ത്‌ പരിശോധന ശക്തമാക്കി പൊലീസ് - പരിശോധന ശക്തമാക്കി പൊലീസ്

എറണാകുളം റൂറൽ പരിധിയിൽ രണ്ടായിരത്തോളം പൊലീസുകാരാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് രംഗത്തുള്ളത്.

Triple Lock Down  ട്രിപ്പിൾ ലോക്ക്‌ ഡൗൺ  പരിശോധന ശക്തമാക്കി പൊലീസ്  Police intensify check in Koch
ട്രിപ്പിൾ ലോക്ക്‌ ഡൗൺ; എറണാകുളത്ത്‌ പരിശോധന ശക്തമാക്കി പൊലീസ്
author img

By

Published : May 18, 2021, 4:41 PM IST

എറണാകുളം: ട്രിപ്പിൾ ലോക്ക്‌ ഡൗണിന്‍റെ രണ്ടാം ദിനത്തിലും കൊച്ചിയിൽ പരിശോധന ശക്തമാക്കി പൊലീസ്. ഡ്രോൺ ഉപയോഗിച്ചാണ്‌ പൊലീസ് പരിശോധന. ഡ്രോണിലൂടെ നിയമലംഘനം കണ്ടെത്തിയാൽ സമീപത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ വിവരമറിയിച്ചാണ് തുടർ നടപടി സ്വീകരിക്കുന്നത്. ഇത്തരത്തിൽ നിരവധി പേർക്കെതിരെയാണ് കേസെടുത്തത്. അതോടൊപ്പം കൊച്ചി സിറ്റി വിവിധ സോണുകളായി തിരിച്ച് അതിർത്തികൾ അടച്ചാണ് ശക്തമായ പരിശോധനകൾ തുടരുന്നത്. ആംബുലൻസ് ഉൾപ്പടെയുള്ള അടിയന്തര വാഹനങ്ങൾ പ്രത്യേക പാതയിലൂടെയാണ്‌ കടത്തിവിടുന്നത്.

ട്രിപ്പിൾ ലോക്ക്‌ ഡൗൺ; എറണാകുളത്ത്‌ പരിശോധന ശക്തമാക്കി പൊലീസ്

ALSO READ:പ്രതിപക്ഷ നേതൃസ്ഥാന തീരുമാനം ഹൈക്കമാൻഡിന് വിട്ടു

എട്ട് അസിസ്റ്റന്‍റ്‌ കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. പതിനഞ്ച് സ്ഥലങ്ങളിൽ ബ്ലോക്കിങ് പോയിന്‍റുകളും പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ 111 പിക്കറ്റ് പോസ്റ്റുകൾ, 52 മൊബൈൽ ട്രോളിംഗ് യൂണിറ്റുകൾ, 39 മോട്ടോർസൈക്കിൾ പട്രോളിങ് യൂണിറ്റുകൾ എന്നിവയിലായി ആയിരത്തി അഞ്ഞൂറിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരെയാണ് കൊച്ചി സിറ്റി പരിധിയിൽ മാത്രം നിയോഗിച്ചത്. എറണാകുളം റൂറൽ പരിധിയിൽ രണ്ടായിരത്തോളം പൊലീസുകാരാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് രംഗത്തുള്ളത്. അതേസമയം എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു.

ALSO READ:കെകെ ശൈലജ നിയമസഭാ വിപ്പ്; പുതുമുഖങ്ങളുമായി രണ്ടാം പിണറായി സർക്കാർ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ അധികമുള്ള പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഇവിടെ നിർബന്ധമാക്കി. ആരെയും അനാവശ്യമായി വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല. ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി. ആംബുലൻസുകളുടെ സേവനം ഈ പഞ്ചായത്തുകളിൽ ഉറപ്പാക്കി. വാർഡുതല സമിതികളുടെ പ്രവർത്തനം നിലവിലുള്ളതിനേക്കാൾ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകി.

താലൂക്ക് തലത്തിലുള്ള ഐ.ആർ.എസിന്‍റെ പ്രവർത്തനവും ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകി. പൊലീസ് പരിശോധന ഈ പഞ്ചായത്തുകളിൽ ഊർജ്ജിതമാക്കി. ചൂർണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂർ, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂർ, കീഴ്മാട്, ഒക്കൽ, നായരമ്പലം, ശ്രീ മൂലനഗരം, ചേരാനല്ലൂർ, കോട്ടപ്പടി, എടത്തല, ഞാറക്കൽ, കുട്ടമ്പുഴ, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളിലാണ് ട്രിപ്പിൾ ലോക്ക്‌ ഡൗൺ നിർദേശങ്ങൾ ശക്തമായി നടപ്പിലാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.