എറണാകുളം: ശബരിമല തീർഥാടകർക്ക് പമ്പയിൽ കെഎസ്ആർടിസി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടികൾ ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദേശം. പമ്പയിലെ കെഎസ്ആർടിസി ബുക്കിങ് ഓഫിസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണം. തീർഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും, തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിർബന്ധമായും പമ്പയിൽ ഉണ്ടാകണം.
നിലക്കലിലെ പാർക്കിങ് സൗകര്യം വർധിപ്പിക്കാനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കരാറുകാരനും കോടതി നിർദേശം നൽകി. കെഎസ്‌ആർടിസി ബുക്കിങ് ഓഫിസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് ജില്ല കലക്‌ടര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ശബരിമലയിലെ തിരക്ക് നിയന്ത്രണം സംബന്ധിച്ച വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.