ETV Bharat / state

Tovino Thomas Injured During Shooting: ടൊവിനോ തോമസിന് കാലിന് പരിക്ക്; അപകടം 'നടികര്‍ തിലകം' ചിത്രീകരണത്തിനിടെ - ടൊവിനോ തോമസിന് കാലിന് പരിക്ക്

Actor Tovino Thomas Injured ഒരാഴ്‌ചത്തെ വിശ്രമത്തിന് ശേഷം 'നടികർ തിലക'ത്തിന്‍റെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകൻ ലാൽ ജൂനിയർ പറഞ്ഞു

Tovino  Actor Tovino Thomas Injured  Tovino Thomas Injured  ടൊവിനോ തോമസ്സിന് പരിക്ക്  നടികർ തിലകത്തിന്‍റെ ലൊക്കേഷനിൽ  സംവിധായകൻ ലാൽ ജൂനിയർ  ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന  പരിക്ക് ഗുരുതരമല്ല  പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം  ഒരാഴ്ച്ചത്തെ വിശ്രമത്തിന് ശേഷം  Tovino Thomas Injured During Nadikar Thilakam  Nadikar Thilakam film  Nadikar Thilakam Shooting  നടികർ തിലകം  Tovino Thomas new film
Tovino Thomas Injured During Nadikar Thilakam Shooting
author img

By ETV Bharat Kerala Team

Published : Sep 5, 2023, 12:45 PM IST

എറണാകുളം: സിനിമ ലൊക്കേഷനിൽ നടൻ ടൊവിനോ തോമസിന് പരിക്ക്. ടൊവിനോയെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ തിലകം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയിലാണ് ടൊവിനോ തോമസിന്‍റെ കാലിന് പരിക്കേറ്റത് (Tovino Thomas Injured During Nadikar Thilakam Shooting). പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടെയിലാണ് പരിക്കുപറ്റിയത്. ഒരാഴ്‌ച വിശ്രമം വേണമെന്ന് ഡോക്‌ടർ നിർദേശിച്ചിട്ടുണ്ട്. അതിനാൽ 'നടികർ തിലക'ത്തിന്‍റെ ചിത്രീകരണം നിർത്തിവച്ചു. ഒരാഴ്‌ചത്തെ വിശ്രമത്തിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകൻ ലാൽ ജൂനിയർ പറഞ്ഞു.

also read:Actor Joy Mathew Injured In Car Accident : കാറില്‍ പിക്കപ്പ്‌ വാന്‍ ഇടിച്ചു ; നടൻ ജോയ് മാത്യുവിന് പരിക്ക്

ജോയ് മാത്യുവിന് പരിക്ക്: അതേസമയം വാഹനാപകടത്തിൽ സംവിധായകനും നടനുമായ ജോയ് മാത്യു (Joy Mathew) ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. തിങ്കളാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് (Actor Joy Mathew Injured Car Accident).

ജോയ്‌ മാത്യുവിനെ കൂടാതെ വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ജോയ് മാത്യു സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തകർന്ന പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്‍റെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ നടന്‍ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്‌സ് ആംബുലൻസ് പ്രവർത്തകർ ഉടന്‍ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പിക്കപ്പ് വാനിന്‍റെ ഡ്രൈവറും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്‌തതായും ആരോഗ്യ നില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

also read:ഇനി ടൊവിനോയ്‌ക്ക് പുതിയ 'ഐഡന്‍റിറ്റി'; പോസ്റ്റർ പങ്കുവച്ച് താരം

ഐഡന്‍റിറ്റിയുടെ പോസ്‌റ്റർ പങ്കുവച്ച് ടൊവിനോ തോമസ്: സംവിധായകരായ അഖിൽ പോൾ, അനസ്‌ ഖാൻ എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഐഡന്‍റിറ്റിയുടെ പോസ്‌റ്റർ പങ്കുവച്ച് പ്രിയ നടൻ ടൊവിനോ തോമസ് .

ചിത്രത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത്‌ വിടുന്നതായിരിക്കും. ടൊവിനോ തോമസ് നായകനായി എത്തിയ 'ഫോറൻസിക്കി'ന്‍റെ മികച്ച വിജയത്തിനുശേഷമാണ് അഖിൽ പോൾ, അനസ്‌ ഖാൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നത്.

മഡോണ സെബാസ്‌റ്റ്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജു മല്യത്താണ് ചിത്രം നിർമിക്കുന്നത്. ഫോറൻസിക്കിന്‍റെ രണ്ടാം ഭാഗമല്ല 'ഐഡന്‍റിറ്റി' എന്ന് സംവിധായകൻ അഖിൽ പോൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടൻ ടൊവിനോ തന്നെയാണ് കഴിഞ്ഞ വർഷം ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ് എറണാകുളം, ബെംഗളൂരു, മൗറീഷ്യസ്‌പട്ടണം എന്നിവിടങ്ങളിലാണ് നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.