ETV Bharat / state

ടൊവിനോ തോമസിന്‍റെ ആരോഗ്യ നില തൃപ്‌തികരം - kala malayalam movie

കഴിഞ്ഞ ദിവസം ആന്തരിക രക്തസ്രാവത്തെ തുടർന്ന് ടൊവിനോയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

tovino thomas  medical bulletin  tovino thomas health  renai medicity ernakulam  ടൊവിനോ തോമസ്  മെഡിക്കൽ ബുള്ളറ്റിൻ  ടൊവിനോ തോമസിന്‍റെ ആരോഗ്യ നില  കള  kala malayalam movie  റിനൈ മെഡിസിറ്റി
ടൊവിനോ തോമസിന്‍റെ ആരോഗ്യ നില തൃപ്‌തികരം.
author img

By

Published : Oct 8, 2020, 4:22 PM IST

എറണാകുളം: നടൻ ടൊവിനോയുടെ ആരോഗ്യ നില തൃപ്‌തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാവാം പരിക്കിന് കാരണം എന്നാണ് സൂചന. കഴിഞ്ഞ ദിവസം ആന്തരിക രക്തസ്രാവത്തെ തുടർന്ന് ടൊവിനോയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലാണ് ടൊവിനോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നാളെ ആൻജിയോഗ്രാം പരിശോധന കൂടി നടത്തുമെന്ന് ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെ സിടി ആൻജിയോഗ്രാം ചെയ്‌തതിൽ രക്തം കട്ട പിടിച്ചിരിക്കുന്നതായി മനസ്സിലായിരുന്നു.

48 മണിക്കൂർ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയ ടൊവിനോയുടെ ബ്ലഡ് കൗണ്ട് മാറിക്കൊണ്ടിരിക്കുന്നതിനാൽ അതിനുള്ള മരുന്നുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി ടൊവിനോയുടെ ആരോഗ്യ നില തൃപ്‌തികരവും സുരക്ഷിതവുമാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വീണ്ടുമൊരു രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത കാണുന്നില്ലെന്നും 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷം വീണ്ടും ആൻജിയോഗ്രാം പരിശോധന നടത്തുമെന്നും ആരോഗ്യ നിലയിൽ പ്രശ്‌നമുണ്ടായാൽ ലാപറോസ്കോപിക് കൂടി ചെയ്യുമെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.