ETV Bharat / state

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ - സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ്

കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വിശ്വാസികളെ ഒഴിവാക്കി ദേവാലയങ്ങളിൽ ലളിതമായ ചടങ്ങുകൾ.

easter sunday celebration  ഈസ്റ്റർ  പ്രാര്‍ഥനാ ശുശ്രൂഷകള്‍  എറണാകുളം സെന്‍റ് മേരീസ് ബസലിക്ക  സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ്  കർദിനാൾ ജോർജ് ആലഞ്ചേരി
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ
author img

By

Published : Apr 12, 2020, 12:04 PM IST

കൊച്ചി: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്‌തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. കൊറോണ കാലത്ത് സേവന സന്നദ്ധരായ അനേകരിലൂടെയാണ് ക്രിസ്‌തുവിന്‍റെ ജീവചൈതന്യം പ്രകടമാകുന്നതെന്ന് ജോർജ് ആലഞ്ചേരി പറഞ്ഞു.

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ

കൊറോണ കാലത്ത് നമ്മുടെ സ്നേഹവും സഹായവും ആവശ്യമുള്ളവർക്ക് നൽകാനാണ് കർത്താവ് ആവശ്യപ്പെടുന്നത്. അതിജീവനത്തിന് ശേഷമുള്ള പുനർ ജീവിതം മറ്റുള്ളവരെ ശക്തിപ്പെടുത്തുന്നതായി മാറണം. കൊവിഡിനെതിരെയുള്ള പ്രവർത്തനങ്ങളിൽ കേരളം മുൻപന്തിയിൽ നിൽക്കുന്നത് സന്തോഷം പകരുന്നു. സംസ്ഥാന മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു. ഭാരതത്തെ നയിക്കുന്ന പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും ഈസ്റ്റർ സന്ദേശത്തിൽ കർദിനാൾ കൂട്ടിച്ചേര്‍ത്തു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വിശ്വാസികളെ ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.