എറണാകുളം : ക്രൈസ്‌തവരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പ്രാതിനിധ്യം പഠിക്കാൻ നിശ്ചയിച്ച സമിതി ജനുവരി മുതൽ പ്രവർത്തിച്ചുവരികയാണെന്ന് ചെയർമാൻ ജസ്റ്റിസ് ജെബി കോശി. ഒരു സമുദായത്തിനും അനുകൂല്യങ്ങൾ കൊടുക്കരുതെന്ന് സമിതി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി കൊച്ചിയിൽ ഓഫിസ് അനുവദിച്ചിട്ടുണ്ട്. ന്യൂനപക്ഷ വകുപ്പിൻ്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്ത ശേഷമാണ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചത്.
Also read: പ്രണയാര്‍ദ്ര ഗാനങ്ങളുടെ ശില്‍പി; പൂവച്ചല്‍ ഖാദറിന്‍റെ രചനകളിലൂടെ....
എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമായിരിക്കും സ്വീകരിക്കുക. ക്രൈസ്‌തവ സമുദായത്തിൽ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുകയാണ് സമിതിയുടെ ചുമതല.
തീരദേശങ്ങളിലും മലയോര മേഖലകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്രൈസ്‌തവ സമുദായാംഗങ്ങൾ നിരവധിയുണ്ട്. ഇവരെ എങ്ങനെ സഹായിക്കാമെന്ന നിർദേശങ്ങളായിരിക്കും സർക്കാരിന് സമർപ്പിക്കുക. സമയബന്ധിതമായി സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും ജസ്റ്റിസ് ജെബി കോശി പറഞ്ഞു.