ETV Bharat / state

TJ Joseph | കൈവെട്ട് കേസില്‍ ശിക്ഷ, മൂന്ന് പ്രതികൾക്ക് ജീവപര്യന്തം - Thodupuzha Newman College

സജിൽ, എം.കെ. നാസർ, നജീബ് എന്നിവർക്കാണ് ജിവപര്യന്തം തടവ് വിധിച്ചത്. നൗഷാദിനും മൊയ്‌തീൻ കുഞ്ഞിനും അയൂബിനും മൂന്ന് വർഷം തടവും കേടതി വിധിച്ചു.

ടി ജെ ജോസഫ്  T J Joseph  TJ Joseph case  TJ JOSEPH HAND CHOPPING CASE  പ്രൊ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസ്  TJ JOSEPH HAND CHOPPING CASE SENTENCING ANNOUNCED  ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസ് ശിക്ഷാ വിധിച്ചു  തൊടുപുഴ ന്യൂമാൻ കോളജ്  Thodupuzha Newman College
ടി ജെ ജോസഫ് കൈവെട്ട് കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
author img

By

Published : Jul 13, 2023, 3:46 PM IST

Updated : Jul 13, 2023, 10:18 PM IST

ടി ജെ ജോസഫ് കൈവെട്ട് കേസ് : മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

എറണാകുളം : ദേശീയ ശ്രദ്ധയാകർഷിച്ച അധ്യാപകന്‍റെ കൈവെട്ട് കേസില്‍ രണ്ടാംഘട്ട വിചാരണയില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊച്ചി എൻ.ഐ.എ കോടതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതിയും പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാവുമായിരുന്ന എം.കെ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പ്രതികൾ വിവിധ വകുപ്പുകൾ പ്രകാരം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി സജിൽ 2,85,000 രൂപ പിഴ അടയ്ക്കണം. മൂന്നാം പ്രതി എം.കെ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർ 1,75,000 രൂപയും പിഴ അടയ്ക്കണം. നൗഷാദിനും മൊയ്‌തീൻ കുഞ്ഞിനും അയൂബിനും മൂന്ന് വർഷം തടവും കോടതി വിധിച്ചു. ഇവർ ഇരുപതിനായിരം രൂപ വീതം പിഴ അടയ്ക്കണം.

ഈ പ്രതികൾക്ക്‌ മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ആയതിനാൽ വിധി നടപ്പാക്കുന്നതിന് ഒരു മാസത്തേക്ക് കോടതി ജാമ്യം നൽകിയിട്ടുണ്ട്. പ്രതികൾ അടയ്ക്കുന്ന തുകയിൽ നിന്നും നാല് ലക്ഷം രൂപ ഇരയായ ടി ജെ ജോസഫിന് നൽകാനും കോടതി നിർദേശിച്ചു. ആദ്യ മൂന്ന് പ്രതികൾക്കെതിരെ യുഎപിഎ കുറ്റം നിലനിൽക്കുമെന്നും കോടതി വിധി ന്യായത്തിൽ വ്യക്തമാക്കിയിരുന്നു.

രണ്ടാം ഘട്ടത്തിൽ വിചാരണ നേരിട്ട പതിനൊന്ന് പ്രതികളിൽ ആറു പേരെയാണ് കോടതി ശിക്ഷിച്ചത്. രണ്ട്, മൂന്ന്, അഞ്ച് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന എൻ.ഐ.എയുടെ ആവശ്യം കൂടിയാണ് അംഗീകരിക്കപ്പെട്ടത്. നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന് സമൂഹത്തിനാകെ പാഠമാകുന്ന ശിക്ഷ നൽകണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ നിലപാട് സ്വീകരിച്ചത്.

വേദന എല്ലാവർക്കും ഒരുപോലെയെന്ന് കോടതി : പ്രായമായ മാതാപിതാക്കൾ തന്നെ ആശ്രയിച്ച് കഴിയുന്നവരാണെന്നും ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട രണ്ടാം പ്രതി സജിലിനോട് വേദന എല്ലാവർക്കും ഒരുപോലെയാണെന്ന് ആക്രമണത്തിനിരയായ ജോസഫ് മാഷിന്‍റെ ജീവിതം ചൂണ്ടി കാണിച്ച് കോടതി ഓർമിപ്പിച്ചു. ഒമ്പതാം പ്രതി നൗഷാദ് പതിനൊന്നാം പ്രതി മൊയ്‌തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ യുഎപിഎ നിയമ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല.

എന്നാൽ ഇവർക്കെതിരെ പ്രതികളെ ഒളിപ്പിച്ചു, തെളിവ് നശിപ്പിച്ചു എന്നി കുറ്റങ്ങൾ നിലനിൽക്കുമെന്നും നിലവിൽ ജാമ്യത്തിൽ കഴിയുന്ന ഇവരുൾപ്പടെ വിധി പ്രഖ്യാപന വേളയിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചിരുന്നു. 4, 6, 7, 8, 10 പ്രതികളായ ഷെഫീഖ്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, മൻസൂർ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.

ഈ പ്രതികൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിൽ, തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. രണ്ടാം ഘട്ട വിചാരണ പൂർത്തിയായെങ്കിലും അധ്യാപകന്‍റെ കൈവെട്ടിയ കേസ് അവസാനിക്കുന്നില്ലെന്ന പ്രത്യേകതയും ഈ കേസിലുണ്ട്. നേരിട്ട് കുറ്റ കൃത്യത്തിൽ പങ്കാളിയായ ഒന്നാം പ്രതി സവാദിനെ ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് കാരണം.

പിന്നിൽ പോപ്പുലർ ഫ്രണ്ട് : പ്രവാചക നിന്ദയാരോപിച്ച് ക്രൂരകൃത്യം ആസൂത്രണം ചെയ്‌തതും നടപ്പിലാക്കിയതും പോപ്പുലർ ഫ്രണ്ടാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഒന്നാം ഘട്ട വിചാരണയിൽ മുപ്പത്തിയൊന്ന് പേരിൽ പതിമൂന്ന് പേരെ ശിക്ഷിക്കുകയും പതിനെട്ട് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതികളിൽ ആദ്യഘട്ടത്തിൽ പിടിയിലായവർക്ക് കുറ്റപത്രം നൽകിയായിരുന്നു വിചാരണ പൂർത്തിയാക്കിയത്.

പിന്നീട് പലസമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ മുഖ്യസൂത്രധാരനായ ആലുവ സ്വദേശി എംകെ നാസർ, കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെ പതിനൊന്നു പ്രതികളിൽ ആറു പ്രതികളുടെ ശിക്ഷയാണ് ഇന്ന് വിധിച്ചത്.

ക്രൂരമായ ആക്രമണം : തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചാകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് 2010 ജൂലായ് നാലിന് പ്രതികൾ കാറിൽ യാത്ര ചെയ്യുകയായിരുന്ന ടി ജെ ജോസഫിനെ തടഞ്ഞു നിർത്തി വലത് കൈപ്പത്തി വെട്ടിമാറ്റിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണന്ന് കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിലേക്ക് നയിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു ഇത് എന്ന പ്രത്യേകതയും ഉണ്ട്.

കൃത്യത്തിന് വിദേശത്തു നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്കും സംഭവത്തിന് ശേഷം പ്രാദേശിക സഹായം ലഭിച്ചെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരു തവണ ആക്രമണം നടത്താനുള്ള ശ്രമം പാളിപ്പോയതിനാൽ പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയാണ് കൃത്യം നടത്തിയത്.

Last Updated : Jul 13, 2023, 10:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.