ETV Bharat / state

'നക്ഷത്രം വലിയ താരമാകുന്നു'; ക്രിസ്‌മസിന്‍റെ വരവറിയിച്ച് തൃക്കളത്തൂർ സെന്‍റ് ജോര്‍ജ്‌ പള്ളി

author img

By

Published : Dec 23, 2021, 11:00 AM IST

20000 രൂപ ചെലവാക്കിയാണ് 60 അടിയുള്ള ഭീമൻ നക്ഷത്രം പൂര്‍ത്തിയാക്കിയത്. 300 മീറ്റര്‍ തുണിയില്‍ 12 കവുങ്ങിന്‍റെ തടി കൊണ്ടാണ്‌ നക്ഷത്രത്തിന്‍റെ ഫ്രെയിം നിര്‍മിച്ചത്‌. കഴിഞ്ഞ വര്‍ഷം 42 അടിയായിരുന്നു നക്ഷത്രത്തിന്റെ ഉയരം.

Big Christmas Star in Muvattupuzha Church  Thrikkalathur St George Jacobite Church Christmas Calibration  തൃക്കളത്തൂർ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലെ കൂറ്റന്‍ നക്ഷത്രം  മൂവാറ്റുപുഴ പള്ളിയിലെ ക്രസ്മസ് ആഘോഷം
'നക്ഷത്രം താരമാകുന്നു'; ക്രിസ്മസിന്‍റെ വരവറിയിച്ച് തൃക്കളത്തൂർ സെന്റ്‌ ജോര്‍ജ്‌ പള്ളി

എറണാകുളം: മൂവാറ്റുപുഴയിലെ താരമിപ്പോള്‍ വലിയൊരു നക്ഷത്രമാണ്. തൃക്കളത്തൂർ സെന്‍റ് ജോര്‍ജ്‌ യാക്കോബായ പള്ളിയിൽ ക്രിസ്മസിനെ വരവേൽക്കാൻ സ്ഥാപിച്ച ഭീമൻ നക്ഷത്രമാണ് വിസ്മയമാകുന്നത്.

'നക്ഷത്രം വലിയ താരമാകുന്നു'; ക്രിസ്‌മസിന്‍റെ വരവറിയിച്ച് തൃക്കളത്തൂർ സെന്‍റ് ജോര്‍ജ്‌ പള്ളി

60 അടി ഉയരം. വീതി 40 അടി. ഉള്ളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളുടെ ഭാഗമായി അന്‍പതോളം എല്‍.ഇ.ഡി ലൈറ്റുകള്‍.

ക്രിസ്മസിന്‍റെ വരവറിയിച്ച്‌ എല്ലാ വർഷവും സെന്‍റ് ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ കൂറ്റന്‍ നക്ഷത്രങ്ങള്‍ ഒരുക്കാറുണ്ട്‌. കഴിഞ്ഞ വര്‍ഷം 42 അടിയായിരുന്നു നക്ഷത്രത്തിന്റെ ഉയരം. എന്നാല്‍ ഇക്കൊല്ലം അത്‌ 60 അടിയായി ഉയര്‍ത്തുകയായിരുന്നു. പള്ളിയിലെ യൂത്ത്‌ അസോസിയേഷന്‍റെ നേതൃത്വത്തിലാണ്‌ നക്ഷത്രം ഒരുക്കിയത്‌.

Also Read: കൊവിഡ് കാലം മറക്കാം.. ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ നാടന്‍ പുല്‍ക്കൂടുകൾ റെഡി

നിര്‍മിച്ചത് 12 ദിവസം കാെണ്ട്

20000 രൂപ ചെലവാക്കി 300 മീറ്റര്‍ വെള്ള തുണിയില്‍ 12 കവുങ്ങിന്‍റെ തടി കൊണ്ടാണ്‌ നക്ഷത്രത്തിന്‍റെ ഫ്രെയിം നിര്‍മിച്ചത്‌. 12 ദിവസം കൊണ്ടാണ്‌ നക്ഷത്രം പൂർത്തിയായത്. ചെറു നക്ഷത്രങ്ങള്‍ക്കിടയില്‍ അതിഭീമന്‍ നക്ഷത്രം രാത്രി തെളിയുമ്പോള്‍ എം സി റോഡിലൂടെ പോകുന്നവരെല്ലാം അല്‍പ നേരം കണ്ടു നിന്നു പോകും. ക്രെയിന്‍ ഉപയോഗിച്ച്‌ മണിക്കൂറുകള്‍ നിണ്ടു നിന്ന പ്രയത്നത്തിനൊടുവിലാണ്‌ പള്ളിക്കു മുമ്പിലായി നക്ഷ്രതം തൂക്കിയത്‌.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.