ETV Bharat / state

Thrikkakara onam celebration തൃക്കാക്കരയിലെ ഓണ സദ്യ ഉദ്ഘാടനം ചെയ്‌ത് മന്ത്രി പി രാജീവ്

author img

By ETV Bharat Kerala Team

Published : Aug 29, 2023, 6:09 PM IST

onam celebration Trikkakara: ഒരുമയ്ക്കും ഐക്യത്തിനുമെതിരെയുള്ള വെല്ലുവിളികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഒരുമയുടെ ചിന്ത സമൂഹത്തിലേക്ക് ശക്തമായി പകർന്നു നൽകുന്നതിന് ഓണാഘോഷം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Trikkakara onam celebration  Trikkakara onam  onam celebration  Trikkakara temple  p rajeev  onam2023  onam news malayalam  തൃക്കാക്കരയിലെ ഓണ സദ്യ  തൃക്കാക്കര  തൃക്കാക്കര ക്ഷേത്രം  ഓണ സദ്യ ഉദ്ഘാടനം ചെയ്‌ത് മന്ത്രി പി രാജീവ്  മനുഷ്യരെല്ലാവരും ഒന്നാണെന്ന ചിന്ത  ഓണത്തിന്‍റെ പ്രത്യേകത ജാതിയുടെയും മതത്തിന്‍റെയും  തൃക്കാക്കരയിൽ പത്തു ദിവസത്തെ ഓണാഘോഷ പരിപാടി  ഓണ സദ്യ  ഓണ സദ്യ തൃക്കാക്കര  ഓണാഘോഷ പരിപാടി  രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ സദ്യ വിളമ്പൽ  തൃക്കാക്കരയിലെ ഐതിഹ്യം  മാവേലി  വാമനൻ  തൃക്കാക്കരയിലെ ഓണ സദ്യ ഉദ്ഘാടനം ചെയ്‌ത് പി രാജീവ്
തൃക്കാക്കര ഓണം
മന്ത്രി പി. രാജീവ്

എറണാകുളം: മനുഷ്യരെല്ലാവരും ഒന്നാണെന്ന ചിന്തയാണ് ഓണം പകർന്ന് നൽകുന്നതെന്ന് മന്ത്രി പി.രാജീവ്. തൃക്കാക്കരയിലെ ഓണാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഇ.ടി.വി ഭാരതിനോട് സംസാരിക്കുകയായിരുന്നു. ഓണത്തിന്‍റെ പ്രത്യേകത ജാതിയുടെയും മതത്തിന്‍റെയും സമ്പത്തിന്‍റെയും അതിർ വരമ്പുകൾക്ക് അതീതമായ ഒരുമയാണ്.

ഇത് ഇന്നത്തെ ലോകത്ത് തന്നെ ഏറെ പ്രസക്തമായ കാഴ്‌ചപ്പാടാണ്. മനുഷ്യ മനസുകളിലേക്ക് ഈ സന്ദേശം എത്തിക്കുന്ന ഇത്തരം ആഘോഷങ്ങൾ സന്ദർഭോജിതമാണ്. പ്രത്യേകിച്ച് പലയിടങ്ങളിലും ഒരുമയ്ക്കും ഐക്യത്തിനുമെതിരെയുള്ള വെല്ലുവിളികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഒരുമയുടെ ചിന്ത സമൂഹത്തിലേക്ക് ശക്തമായി പകർന്നു നൽകുന്നതിന് ഓണാഘോഷം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

തൃക്കാക്കരയിൽ 10 ദിവസത്തെ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്. ഇന്നായിരുന്നു ഓണ സദ്യ ഉളളത്. ഈ പ്രദേശത്തുള്ളവരെല്ലാം ഇവിടെ വച്ചാണ് ഓണ സദ്യ കഴിക്കുന്നതെന്നും എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമാണിതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണ പതിനായിരത്തോളം പേരാണ് സദ്യയിൽ പങ്കെടുത്തതെങ്കിൽ ഇത്തവണ അതിനേക്കാൾ കൂടുതൽ പേർ സദ്യക്കായി എത്തുമെന്നാണ് കരുതുന്നത്. വളരെ നല്ല ഒരുക്കങ്ങളാണ് ഇതിനായി നടത്തിയിട്ടുളളത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായും മന്ത്രി പി രാജീവ് പറഞ്ഞു.

തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണ സദ്യയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എം.പി.മാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ സദ്യ വിളമ്പൽ വൈകുന്നേരം വരെ നീണ്ടു നിൽക്കും. എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും വിപുലമായി പങ്കെടുക്കുന്ന സൗഹാർദ വേദി കൂടിയാണ് തൃക്കാക്കരയിലെ ഓണ സദ്യ.

തൃക്കാക്കരയിലെ ഐതിഹ്യം: ഓണാഘോഷവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ കേന്ദ്രമായ തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ നാളിലെ ഉത്സവ ചടങ്ങുകൾ പുരോഗമിച്ചിട്ടുണ്ട്. തിരുവോണ ദിവസം അതിരാവിലെ മുതൽ ആയിരങ്ങളാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.

ഓണാഘോഷത്തിന് പിന്നിലെ വാമനനും മഹബലിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ തൃക്കാക്കര മഹാ ക്ഷേത്രത്തില്‍ നടന്നുവെന്നാണ് സങ്കൽപം. തൃക്കാക്കര സന്ദർശനത്തിനെത്തിയ സമയത്താണ് മഹാബലിയെ തേടി വാമനൻ എത്തിയതെന്നാണ് വിശ്വാസം.

തുടർന്നാണ് മൂന്ന് അടി മണ്ണ് ചോദിക്കുന്നതും മഹാ മനസ്ക്കനായ മഹാബലി ഇത് അനുവദിക്കുകയും ചെയ്യുന്നത്. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് തൃക്കാക്കര ക്ഷേത്രത്തിൽ വച്ചാണെന്നുമാണ് ഐതിഹ്യം. വാമന പ്രതിഷ്‌ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണ് തൃക്കാക്കര ക്ഷേത്രം.

തിരുവോണ ദിനത്തിൽ കൊട്ടും കുരവയുമായാണ് ക്ഷേത്രത്തിലെത്തിയ വാമന മൂർത്തിയെ ഭക്തർ സ്വീകരിച്ചത്. വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ തന്നെ അനുവദിക്കണമെന്ന മഹാബലിയുടെ അഭ്യർഥന വാമനൻ അംഗീകരിച്ചിരുന്നുവെന്നതും ഓരോ വർഷവും മഹാബലി പ്രജകളെ കാണാനെത്തുന്ന വേളയാണ് തിരുവോണമെന്നതാണ് ആഘോഷങ്ങളുടെ സങ്കൽപ്പം.

ക്ഷേത്രത്തിലെ മഹാബലി മണ്ഡപത്തിലെത്തി പാതാളത്തിൽ നിന്നും മഹാബലിയെ വാമനൻ സ്വീകരിക്കുന്നതായിരുന്നു തിരുവോണ ദിനത്തിലെ പ്രധാന ചടങ്ങ്. വാമനൻ മഹാബലിയെയും കൂട്ടി പ്രദക്ഷിണം നടത്തി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് ഐതിഹ്യവും ആചാരവും സമന്വയിക്കുന്ന ചടങ്ങ് കൂടിയാണിത്.

ഒമ്പത് ആനകളെ പങ്കെടുപ്പിച്ചുള്ള ശ്രീബലിയും പ്രത്യേക നാദസ്വരവും തിരുവാതിരയുമാണ് ഇത്തവണ അരങ്ങേറിയത്. ജാതിമതഭേദമന്യേ ഓണത്തിന്‍റെ സൗഹൃദ സന്ദേശം ഉൾക്കൊണ്ട് ആയിരങ്ങൾ പങ്കെടുക്കുന്ന ഓണസദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു.

അത്തം മുതൽ പത്തുദിവസം നീണ്ടുനിന്ന ഉത്സവ ചടങ്ങുകൾ തിരുവോണ നാളിലെ തൃക്കാക്കര ക്ഷേത്രത്തിലെ ഓണ സദ്യയോടെ സമാപിക്കും. രാജഭരണ കാലത്ത് 64 നാടുവാഴികൾ ചേർന്നാണ് തൃക്കാക്കരയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്.

രാജഭരണം ജനാധിപത്യത്തിലേക്ക് വഴി മാറിയതോടെ നാട്ടുകാരുൾപ്പെടുന്ന മഹാദേവ ക്ഷേത്രസമിതിയാണ് ഓണാഘോഷം ഓരോ വർഷവും നടത്തി വരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.