ETV Bharat / state

തൃക്കാക്കര നഗരസഭയിലെ കൈയാങ്കളി: കൗൺസിലർമാർക്കെതിരെ കേസ് - ernakulam local news

എൽഡിഎഫിന്‍റെ 16 കൗൺസിലർമാർക്കെതിരെയും യുഡിഎഫിന്‍റെ രണ്ട് കൗൺസിലർമാർക്കെതിരെയുമാണ് പൊലീസ് നടപടി.

തൃക്കാക്കര നഗരസഭ  Thrikkakara muncipality  കൗൺസിലർമാർക്കെതിരെ കേസ്  thrikkakara  ernakulam local news  എറണാകുളം വാര്‍ത്തകള്‍
തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി: കൗൺസിലർമാർക്കെതിരെ കേസ്
author img

By

Published : Sep 2, 2021, 2:23 PM IST

എറണാകുളം: തൃക്കാക്കര നഗരസഭയിലെ കൈയാങ്കളിയില്‍ കൗൺസിലർമാർക്കെതിരെ കേസ് എടുത്തു. ഭരണപക്ഷ, പ്രതിപക്ഷ കൗൺസിലർമാർക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസ് എടുത്തത്. നഗരസഭ അധ്യക്ഷയെ തടഞ്ഞു വച്ചതിനും, അതിക്രമത്തിനുമാണ് ഇടതു കൗൺസിലർമാർക്കെതിരെ കേസ്.

എൽഡിഎഫ് കൗൺസിലർമാരെ മർദിച്ചു എന്ന പരാതിയിലാണ് യുഡിഫ് കൗൺസിലർമാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. എൽഡിഎഫിന്‍റെ 16 കൗൺസിലർമാർക്കെതിരെയും യുഡിഫിന്‍റെ രണ്ട് കൗൺസിലർമാർക്കെതിരെയുമാണ് പൊലീസ് നടപടി.

അതേസമയം നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ സമരം ഇന്നും തുടരുകയാണ്. നഗരസഭാ അദ്ധ്യക്ഷ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രതിപക്ഷ കൗൺസിലർ ജിജോ പറഞ്ഞു. നഗരസഭാ സെക്രട്ടറി സീൽ ചെയ്ത ഓഫീസിൽ അധ്യക്ഷ അജിത തങ്കപ്പനെത്തിയത് തെളിവുകൾ നശിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി: കൗൺസിലർമാർക്കെതിരെ കേസ്

പണക്കിഴി വിവാദത്തിൽ ആരോപണ വിധേയയായ നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പൻ ബുധനാഴ്ച ഓഫീസിലെത്തിയതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ അധ്യക്ഷയെ അവരുടെ ഓഫീസിൽ ഉപരോധിച്ചു.

തുടർന്ന് ഓഫീസിൽ നിന്നും മടങ്ങാൻ പ്രതിപക്ഷ കൗൺസിലർമാർ ഇവരെ അനുവദിക്കാതിരുന്നതോടെയാണ് പൊലീസ് ഇടപെട്ടത്. പ്രതിപക്ഷ കൗൺസിലർമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചതോടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.

also read: അവസാനിക്കുന്നില്ല പൊലീസ് ക്രൂരത; 3 വയസുകാരിയെ കാറിൽ പൂട്ടിയിട്ടു

പൊലീസും പ്രതിപക്ഷ കൗൺസിലർമാരും വലിയ തോതിൽ ബലപ്രയോഗം നടന്നു. പൊലീസ് തങ്ങളെ മർദ്ദിച്ചതായും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഭരണ പ്രതിക്ഷ കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളും നടന്നത് നഗരസഭയ്ക്ക് മുന്നിൽ വലിയ സംഘർഷാവസ്ഥയ്ക്ക് കാരണമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.