ETV Bharat / state

തൃക്കാക്കര ചൊവ്വാഴ്‌ച ബൂത്തിലേക്ക്, ഇന്ന് നിശബ്‌ദ പ്രചാരണം : പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിങ് സാമഗ്രികളുടെ വിതരണം

എറണാകുളം മഹാരാജാസ് കോളജിലാണ് പോളിങ് സാമഗ്രികളുടെ വിതരണം

thrikkakara by election  thrikkakara by election latest news  thrikkakara by election updates  thrikkakara by election polling materials  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിങ് സാമഗ്രികളുടെ വിതരണം  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിങ് ബൂത്തുകള്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി
author img

By

Published : May 30, 2022, 10:33 AM IST

Updated : May 30, 2022, 11:06 AM IST

എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഇന്ന് (30 മെയ്‌ 2022) രാവിലെ എട്ട് മണിമുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ തുടങ്ങിയ വിതരണം 11 മണിക്ക് അവസാനിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി പോളിങ് ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ചാണ് നടപടി പുരോഗമിക്കുന്നത്.

പോളിങ് സാമഗ്രികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. പോളിങ്ങിനായി 327 ബാലറ്റ് യൂണിറ്റുകളും 320 കണ്‍ട്രോള്‍ യൂണിറ്റുകളും 326 വിവിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം ആരംഭിച്ചു

ഇന്നലെ കലാശക്കൊട്ടോടെ മണ്ഡലത്തിലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്‌ദപ്രചാരണമാണ്. നാളെയാണ് (31 മെയ്‌ 2022) വോട്ടെടുപ്പ്.

More read : കൊട്ടിയിറങ്ങി പരസ്യ പ്രചാരണം, തൃക്കാക്കരയില്‍ വിജയ പ്രതീക്ഷയോടെ മുന്നണികൾ

പോളിങിനായി 239 ബൂത്തുകള്‍ : ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ഹരിത പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തിയാണ് മണ്ഡലത്തിലെ 239 ബൂത്തുകള്‍ തയ്യാറാക്കിയിരിക്കുന്നത്. മുഴുവന്‍ കേന്ദ്രങ്ങളിലും വെബ് കാസ്‌റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ വോട്ടര്‍മാര്‍ 3633 : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ 1,96,805 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 3633 പേരാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. മൂന്ന് മുന്നണി സ്ഥാനാർഥികളും അഞ്ച് സ്വതന്ത്രരും ഉൾപ്പടെ എട്ട് പേരാണ് മത്സര രംഗത്തുള്ളത്.

Last Updated : May 30, 2022, 11:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.