ETV Bharat / state

കൊച്ചിയില്‍ രണ്ടര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ബി സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

author img

By

Published : Aug 24, 2019, 2:42 PM IST

Updated : Aug 24, 2019, 4:14 PM IST

മൂന്ന് യുവാക്കൾ പിടിയില്‍

കൊച്ചി: കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മൂന്ന് യുവാക്കളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തൊടുപുഴ ഏഴല്ലൂർ സ്വദേശികളായ സഹീർ, ജോമോൻ ജോസഫ്, മുതലക്കോടം സ്വദേശി അൻഷാദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ടര കിലോ കഞ്ചാവും കാറും ഇവരിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.

കൊച്ചിയില്‍ രണ്ടര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

തമിഴ്‌നാട് കമ്പത്ത് നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. കതൃക്കടവ്-കടവന്ത്ര റോഡിൽ എക്സൈസ് സംഘം കാർ തടയാൻ ശ്രമിച്ചെങ്കിലും സംഘം കടന്നുകളഞ്ഞു. തുടർന്ന് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ബി സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഓണം അടുത്തതോടെ അനധികൃത മദ്യ ഉല്‍പാദനവും മയക്കു മരുന്ന് വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. സെപ്‌തംബര്‍ 15 വരെ നീണ്ടുനിൽക്കുന്ന ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി മയക്കുമരുന്ന്, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Intro:

Body:കാറിൽ കഞ്ചാവുമായി കിടക്കുവാൻ ശ്രമിച്ച മൂന്ന് യുവാക്കളെ എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തൊടുപുഴ ഏഴല്ലൂർ സ്വദേശികളായ സഹീർ, ജോമോൻ ജോസഫ്, മുതലക്കോടം സ്വദേശി അൻഷാദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ടര കിലോ കഞ്ചാവും, കാറും ഇവരിൽനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.

തമിഴ്നാട് കമ്പത്തു നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടു വന്നത്. കതൃക്കടവ് കടവന്ത്ര റോഡിൽ എക്സൈസ് സംഘം കാർ തടയാൻ ശ്രമിച്ചെങ്കിലും, സംഘം കടന്നുകളഞ്ഞു. തുടർന്ന് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ ഉല്പാദനവും, മയക്കു മരുന്ന് വിതരണവും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു.സെപ്റ്റംബർ മാസം 15 വരെ നീണ്ടുനിൽക്കുന്ന ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മയക്കുമരുന്ന്, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കുന്നതിന്റെ നടപടിയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

ETV Bharat
Kochi

Conclusion:
Last Updated : Aug 24, 2019, 4:14 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.