എറണാകുളം: മരട് ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം തീരുമാനിക്കുന്നതിനുള്ള മൂന്നംഗ സമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ ആരംഭിച്ചു. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സമിതി അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആർഎ യിലെ എൻജിനീയർ ആർ. മുരുകേശൻ എന്നിവരും പങ്കെടുക്കും.
അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ജോലികൾക്കായി ആറംഗ സംഘത്തെ ചുമതലപ്പെടുത്താൻ നഗരസഭയുടെ ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. ഫ്ലാറ്റ് പൊളിക്കുന്ന നടപടിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ മരട് നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് കൗൺസിൽ യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്ലാറ്റ് ഉടമകളുടെ പട്ടിക നഗരസഭ ഉടൻതന്നെ സർക്കാരിന് കൈമാറും.