ETV Bharat / state

ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ - latest crime news updates

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് പതിനേഴിന് രാത്രി എട്ടുമണിയോടെയാണ് റോഡരികില്‍ നിന്ന ബിനോയിയെ മൂന്നുപേർ വെട്ടിക്കൊലപ്പെടുത്തിയത്

ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ
author img

By

Published : Nov 24, 2019, 3:42 PM IST

കൊച്ചി: എറണാകുളം അത്താണിയിൽ ഗുണ്ടാ നേതാവ് ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. ഒന്നാംപ്രതി വിനു വിക്രമൻ, രണ്ടാം പ്രതി ഗ്രിൻഡേഷ്, മൂന്നാംപ്രതി ലാൽ കിച്ചു എന്നിവരാണ് പിടിയിലായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് പതിനേഴിന് രാത്രി എട്ടുമണിയോടെയാണ് റോഡരികിൽ നിന്ന ബിനോയിയെ മൂന്നുപേർ വെട്ടിക്കൊലപ്പെടുത്തിയത്. ബാറിൽ നിന്നും പുറത്തിറങ്ങിയ ബിനോയിയെ ആളുകൾ നോക്കി നിൽക്കെയാണ് പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്.

ബിനോയിയെ വെട്ടിക്കൊലപ്പെടുത്തുന്നതിന്‍റെ സി.സി.ടി.വി. ദുശ്യങ്ങൾ പുറത്ത് വന്നിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന മുഖ്യ പ്രതികളെ ഇന്നലെ രാത്രിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാംപ്രതി വിനു, രണ്ടാം പ്രതി ഗ്രിൻഡേഷ് എന്നിവരെ ചാലക്കുടിക്ക് സമീപം പൊങ്ങത്ത് നിന്നും മൂന്നാം പ്രതി ലാൽ കിച്ചുവിനെ കൊച്ചിയിൽ നിന്നുമാണ് പിടികൂടിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത ആറുപേർ നേരത്തേ പിടിയിലായിരുന്നു.

Intro:Body:എറണാകുളം അത്താണിയിൽ ഗുണ്ടാ നേതാവ് ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. ഒന്നാംപ്രതി വിനു വിക്രമൻ, രണ്ടാം പ്രതി ഗ്രിൻഡേഷ്, മൂന്നാംപ്രതി ലാൽ കിച്ചു എന്നിവരാണ് പിടിയിലായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകമൂലം കഴിഞ്ഞ പതിനേഴിന് രാത്രി എട്ടുമണിയോടെയാണ് റോഡരുകിൽ നിന്ന ബിനോയിയെ മൂന്നുപേർ വെട്ടിക്കൊലപ്പെടുത്തിയത്. ബാറിൽ നിന്നും പുറത്തിറങ്ങിയ ബിനോയിയെ ആളുകൾ നോക്കി നിൽക്കെയാണ് പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. മരണം ഉറപ്പു വരുത്തി ശേഷവും തുരുതുരാ വെട്ടുന്നതിന്റെ സി.സി.ടി.വി. ദുശ്യങ്ങൾ പുറത്ത് വന്നിരുന്നു.കൊലപാതകത്തിനുശേഷം ഒളിവിലായിരുന്ന മുഖ്യ പ്രതികളെ ഇന്നലെ രാത്രിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാംപ്രതി വിനു, രണ്ടാം പ്രതി ഗ്രിൻഡേഷ് എന്നിവരെ ചാലക്കുടിക്ക് സമീപം പൊങ്ങത്തു നിന്നും മൂന്നാം പ്രതി ലാൽ കിച്ചുവിനെ കൊച്ചിയിൽ നിന്നുമാണ് പിടികൂടിയത്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ആറുപേർ നേരത്തേ പിടിയിലായിരുന്നു.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.