ETV Bharat / state

സ്വർണക്കടത്തും ബാലഭാസ്കറിന്‍റെ മരണവും തമ്മിൽ ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

സ്വര്‍ണ്ണക്കടത്തിനെയും ബാലഭാസ്കറിന്‍റെ മരണത്തെയും ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്.

സ്വർണ്ണക്കടത്തും ബാലഭാസ്കറിന്‍റെ മരണവും തമ്മിൽ ബന്ധമില്ല; ക്രൈബ്രാഞ്ച്
author img

By

Published : Jun 28, 2019, 1:10 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും ബാലഭാസ്കറിന്‍റെ മരണവും തമ്മിൽ ബന്ധമില്ലന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനധികൃത സ്വര്‍ണ്ണക്കടത്തിനെയും ബാലഭാസ്കറിന്‍റെ മരണത്തെയും ബന്ധിപ്പിക്കാവുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. അപകട മരണവുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള ശാസ്ത്രീയമായ പരിശോധനകൾ തുടരുകയാണന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതോടൊപ്പം ബാലഭാസ്കറിന്‍റെ സ്വത്ത് ഏതെങ്കിലും രീതിയിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾ തട്ടിയെടുത്തോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചു.

Intro:Body:

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണകള്ളക്കടത്തും ബാലഭാസ്കറിന്റെ അപകട മരണവും തമ്മിൽ ബന്ധമില്ലന്ന് ക്രൈബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സ്വർണ്ണക്കള്ളക്കടത്തിനെയും ബാലഭാസ്ക്കറിന്റെ മരണത്തെയും ബന്ധിപ്പിക്കാവുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. സ്വർണ്ണക്കടത്തു കേസിലെ പ്രധാന പ്രതികളെ വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ട്.അപകട മരണവുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള ശാസ്ത്രീയമായ പരിശോധനകൾ തുടരുകയാണന്നും ക്രൈബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതോടൊപ്പം ബാലഭാസ്ക്കറിന്റെ സ്വത്ത് ഏതെങ്കിലും രീതിയിൽ സ്വർണ്ണക്കടത്തു കേസിലെ പ്രതികൾ തട്ടിയെടുത്തോയെന്നും അന്വേഷിച്ച് വരികയാണന്നും ക്രൈബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.