ETV Bharat / state

ഐ.എൻ.എസ് വിക്രാന്തിൽ മോഷണം നടത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും - produced before the court today

കപ്പലിൽ ഒരു വർഷം മുമ്പ് മോഷണം നടത്തിയ പ്രതികളെ കഴിഞ്ഞ ദിവസമാണ് ദേശീയ അന്വേഷണ ഏജൻസി പിടികൂടിയത്.

എറണാകുളം  ഐ.എൻ.എസ് വിക്രാന്ത്  എൻ.ഐ.എ കോടതി  വിക്രാന്തിൽ മേഷണം  INS Vikranth theft  produced before the court today  എൻഐഎ തെളിവെടുപ്പ്
ഐ.എൻ.എസ് വിക്രാന്തിൽ മേഷണം നടത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
author img

By

Published : Jun 11, 2020, 1:20 PM IST

എറണാകുളം: വിമാനവാഹിനി കപ്പലിൽ മോഷണം നടത്തിയ പ്രതികളെ ഇന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ബിഹാർ സ്വദേശി സുമിത് കുമാർ സിംഗ്, രാജസ്ഥാൻ സ്വദേശി ദയാറാം എന്നിവരെ കഴിഞ്ഞ ദിവസമാണ് എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. ഐ.എൻ.എസ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്കുകളാണ് ഇവർ മോഷ്ടിച്ചത്. നിർമ്മാണത്തിലിരിക്കുന്ന കപ്പലിലെ പെയിന്‍റിംഗ് തൊഴിലാളികളായിരുന്നു പ്രതികൾ. കപ്പലിൽ ഒരു വർഷം മുമ്പ് മോഷണം നടത്തിയ പ്രതികളെ കഴിഞ്ഞ ദിവസമാണ് ദേശീയ അന്വേഷണ ഏജൻസി പിടികൂടിയത്.

കപ്പലിന്‍റെ രൂപരേഖ, യന്ത്രസാമഗ്രികളുടെ വിന്യാസങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ പലകാര്യങ്ങളും നഷ്‌ടപ്പെട്ട അഞ്ച് ഹാര്‍ഡ് ഡിസ്‌കുകളിലുണ്ട് എന്നാണ് സൂചന. രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളൊന്നും കപ്പലിൽ ഇല്ലെങ്കിലും യുദ്ധ വിമാനക്കപ്പലെന്ന നിലയില്‍ ഇവയുടെ രൂപരേഖകള്‍ ചോര്‍ന്നത് ഗൗരവകരമായി പരിഗണിച്ചുള്ള അന്വേഷണമാണ് എൻ.ഐ.എ നടത്തുന്നത്.

നഷ്ട്ടപ്പെട്ട ഹാർഡ് ഡിസ്കുകൾ ഭൂരിഭാഗവും കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം രാജസ്ഥാനിലും, ബിഹാറിലും വ്യാപിപ്പിച്ചിരുന്നു. പ്രതികൾ ഹാർഡ് ഡിസ്കുകൾ ഗുജറാത്തിൽ വിൽപ്പന നടത്തിയെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടി കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മോഷണത്തിന് പിന്നിൽ സാമ്പത്തിക ലക്ഷ്യം മാത്രമാണുള്ളതെന്നും ചാരപ്രവർത്തനമില്ലെന്നും എൻഐഎ പറയുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ ഗുജറാത്തിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്താൻ എൻ.ഐഎ കസ്റ്റഡിയിൽ ആവശ്യപ്പെടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.