എറണാകുളം : ആലുവയില്‍ പാടത്തെ വെള്ളക്കെട്ടില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്‍റെ മകൻ ആദിത്യനാണ് (17) മരിച്ചത്. വ്യാഴാഴ്ച (19.05.22) ഉച്ചയ്ക്കാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ മുപ്പത്തടം എടയാറ്റുചാലില്‍ കൂട്ടുകാര്‍ക്കൊപ്പം നീന്തുന്നതിനിടെ ആദിത്യന്‍ മുങ്ങിപ്പോവുകയായിരുന്നു.
നാട്ടുകാരെത്തി ആദിത്യനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ : ലത, സഹോദരി: കൃഷ്‌ണവേണി.