ETV Bharat / state

അമ്മ പാറമടയിൽ എറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി - തിരുവാണിയൂർ വാർത്ത

റബ്ബർ തോട്ടത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിന് ജീവനില്ലാത്തതിനാൽ പാറമടയിൽ ഉപേക്ഷിച്ചെന്നാണ് യുവതിയുടെ മൊഴി.

The mother thrown newborn baby in a rock dead body found  പാറമടയിൽ എറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം  തിരുവാണിയൂർ വാർത്ത  ശാലിനി തിരുവാണിയൂർ
അമ്മ പാറമടയിൽ എറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി
author img

By

Published : Jun 3, 2021, 8:42 PM IST

എറണാകുളം : എറണാകുളം തിരുവാണിയൂർ പഴുക്കാമറ്റത്ത് അമ്മ പാറമടയിൽ എറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. കല്ല് കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. സ്‌കൂബാ ഡൈവിംഗ് സംഘത്തെ എത്തിച്ച് പൊലീസ് നടത്തിയ തെരച്ചിലിലാണ് ആൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രിയാണ് 40 വയസുകാരിയായ ശാലിനി കുട്ടിയെ പ്രസവിച്ചത്. ഗർഭിണിയായിരുന്ന വിവരം ശാലിനി മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ചിരുന്നു.

അമ്മ പാറമടയിൽ എറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

Also Read: തമ്പടിച്ച് ആനക്കൂട്ടം, ഭീതിയില്‍ കാസർകോട് വനാതിര്‍ത്തികളിലുള്ളവര്‍

റബ്ബർ തോട്ടത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിന് ജീവനില്ലാത്തതിനാൽ പാറമടയിൽ ഉപേക്ഷിച്ചുവെന്നാണ് അമ്മ മൊഴി നൽകിയത്. രക്തസ്രാവത്തെ തുടർന്ന് ശാലിനി രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ പാറമടയിൽ എറിഞ്ഞതായി അമ്മ വെളിപ്പെടുത്തിയത്. എന്നാൽ ശാസ്ത്രീയമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.