ETV Bharat / state

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാൻ കഴിയാത്ത സംഭവം: ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്‌മെന്‍റാണ് കോടതിയെ സമീപിച്ചത്

The High Court will consider the case of Araujas students who cannot write their exams  അരൂജാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവം ഹൈക്കോടതി ഇന്ന് പരിഗണിക്കും എറണാകുളം  ഹൈക്കോടതി ഇന്ന് പരിഗണിക്കും
അരൂജാസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവം ഹൈക്കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Feb 27, 2020, 9:27 AM IST

എറണാകുളം: കൊച്ചി അരൂജാസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.സി.ബി.എസ്.ഇ മേഖലാ ഡയറക്ടറോട് രേഖകളുമായി ഇന്ന് ഹാജരാകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്‌മെന്‍റാണ് കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടറേയും പൊലീസിനേയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. അംഗീകാരമില്ലാത്തതിനാല്‍ അരൂജാസ് സ്‌കൂളിലെ 29 വിദ്യാര്‍ഥികള്‍ക്കാണ് പത്താം തരം പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയിട്ടുണ്ട്. പുതുതായി ഈ വര്‍ഷം എന്തു മാറ്റമാണ് ഉണ്ടായതെന്ന് കോടതി ആരാഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.