ETV Bharat / state

സംവരണ അധ്യക്ഷ സ്ഥാനം; അപ്പീൽ അടുത്തയാഴ്ചത്തേയ്ക്ക് മാറ്റി - government's appeal on Chairperson of Local Self Government Institutions

സർക്കാർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടുത്ത ബുധനാഴ്‌ച പരിഗണിക്കാനായാണ് മാറ്റിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം  സർക്കാർ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം  അധ്യക്ഷ സ്ഥാനം സംവരണം  The High Court adjourned consideration of the government's appeal  government's appeal on Chairperson of Local Self Government Institutions  Chairperson of Local Self Government Institutions
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം; സർക്കാർ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
author img

By

Published : Nov 25, 2020, 7:32 PM IST

എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്‌ചയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തി ക്രമീകരിക്കണം എന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് അടുത്ത ബുധനാഴ്‌ച പരിഗണിക്കാനായാണ് മാറ്റിയത്.

ഹൈക്കോടതിയുടെ ഉത്തരവ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഉണ്ടായത്. സംസ്ഥാന സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കി എതിർ സത്യവാങ്മൂലം നൽകാൻ അവസരം ലഭിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.