ETV Bharat / state

ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും - മത്സ്യഗ്രാമ പദ്ധതി

ചെല്ലാനം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത് കടൽക്ഷോഭ ദുരിതങ്ങൾക്കുള്ള പരിഹാരം മാത്രമല്ല. ചെല്ലാനത്തിന്‍റെ സമഗ്രമായ വികസനവും അവിടുത്തെ ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന മാതൃക പദ്ധതി കൂടിയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ചെല്ലാനം  chellanam  ചെല്ലാനം സമഗ്രവികസനം പദ്ധതി  comprehensive development report  chellanam comprehensive development report  ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോർട്ട്  എറണാകുളം  eranakulam  സജി ചെറിയാൻ  saji cheriyan  പി. രാജീവ്  p rajeev  മത്സ്യഗ്രാമ പദ്ധതി  ish Village Project
ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും
author img

By

Published : May 29, 2021, 7:38 PM IST

എറണാകുളം: കടൽക്ഷോഭത്തെ തുടർന്ന് ചെല്ലാനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമ പദ്ധതിയിൽ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികളുടെ കരട് റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കാൻ കേരള ഫിഷറസ് സമുദ്രപഠന സർവ്വകലാശാലയിൽ ചേർന്ന വിദഗ്ധരുടെ കൂടിയാലോചന യോഗം തീരുമാനിച്ചു. അതേസമയം പൂർണമായ റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കും. കുഫോസിനൊപ്പം വിവിധ സർക്കാർ ഡിപ്പാർട്ട്മെന്‍റുകളുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയായിരിക്കും ചെല്ലാനം സമഗ്രവികസന പദ്ധതി നടപ്പിലാക്കുക. ഒരോ ഡിപ്പാർട്ട്മെന്‍റും ഏജൻസിയും നിർവഹിക്കേണ്ട പങ്ക് പദ്ധതി രേഖയിൽ വ്യക്തമായി ഉൾപ്പെടുത്തും.

ഫിഷറിസ് വകുപ്പ് മന്ത്രിയും കുഫോസ് പ്രോ ചാൻസലറുമായ സജി ചെറിയാൻ വീഡിയോ കോൺഫറൻസിലൂടെ കൂടിയാലോചന യോഗം ഉദ്ഘാടനം ചെയ്തു. 17 കിലോമീറ്റർ കടൽത്തീരമുള്ള ചെല്ലാനം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത് കടൽക്ഷോഭ ദുരിതങ്ങൾക്കുള്ള പരിഹാരം മാത്രമല്ല. ചെല്ലാനത്തിന്‍റെ സമഗ്രമായ വികസനവും അവിടുത്തെ ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന മാതൃക പദ്ധതി കൂടിയാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം ഈ പദ്ധതിയിലുണ്ടാകും. ആവശ്യമെങ്കിൽ പാലങ്ങൾ പണിയും. ഭവന പുനർനിർമാണവും പുനരധിവാസവും നടപ്പിലാക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.

വ്യവസായ മന്ത്രി പി. രാജീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് പലതും ചെയ്യാൻ കഴിയും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വലിയ പ്രതീക്ഷയുണ്ട്. ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള ആദ്യ പടിയായാണ് ചെല്ലാനം മാതൃകാ മത്സ്യഗ്രാമ പദ്ധതിയുടെ നടത്തിപ്പ് കുഫോസിനെ ഏൽപ്പിച്ചെതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

Also Read: കൂടുതല്‍ വാക്‌സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്ന്‌ മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.