ETV Bharat / state

നടിയെ ആക്രമിച്ച കേസ്: 'അന്വേഷണം പൂര്‍ത്തിയാക്കാൻ മൂന്ന് മാസം കൂടി വേണം' - Crime Branch

അനൂപിന്‍റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ചിത്രങ്ങള്‍ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് നല്‍കണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ്  അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച്  The Crime Branch has submitted the progress report of the case against the actress to the trial court  case against the actress  Crime Branch  Crime Branch has submitted the progress report in court
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
author img

By

Published : May 31, 2022, 7:53 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാനായി മൂന്ന് മാസം കൂടി വേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിശ്ചയിച്ച സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസിലെ പ്രതി, ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ സംഘം കോടതിക്ക് കൈമാറി. ദിലീപിന്‍റെയും അനൂപിന്‍റെയും ഫോണുകളില്‍ നിന്ന് വീണ്ടെടുത്ത ശബ്‌ദ രേഖകള്‍ അടക്കമാണ് സംഘം കോടതിക്ക് നല്‍കിയത്. അനൂപിന്‍റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ചിത്രങ്ങള്‍ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും അനൂപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രോസിക്യൂഷന്‍ വാദം അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിഭാഗം വാദം കേള്‍ക്കുന്നതിനായി കേസ് വ്യാഴാഴ്‌ചയിലേക്ക് മാറ്റി.

also read: നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണത്തിന് സാവകാശം തേടിയുള്ള ക്രൈം ബ്രാഞ്ച് ഹർജി പരിഗണിക്കുന്നത് മാറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.