എറണാകുളം: ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ കേസിൽ വഴിതിരിവ്. പരാതിക്കാരനും നടിയും തമ്മിൽ കരാറുകൾ നിലവിലില്ലെന്നും, മറ്റു ചിലരുടെ അക്കൗണ്ട് വഴിയാണ് സണ്ണി ലിയോണിന് പണം നൽകിയതെന്നും ക്രൈംബാഞ്ച് കണ്ടെത്തി. കേസിൽ കുടുതൽ അന്വേഷണം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നുവെങ്കിലും നടിയെ ചോദ്യം ചെയ്യാനും അന്വേഷണം തുടരാനും അനുമതി നൽകിയിരുന്നു.
ഷിയാസ് എന്നയാളുടെ പരാതിയെ തുടർന്ന് വഞ്ചന, ചതി, പണാപഹരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് സണ്ണി ലിയോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിൽ ഏതെല്ലാം വകുപ്പ് നിലനിൽക്കുമെന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടിയെ തിരുവനന്തപുരത്ത് വെച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
കൂടുതൽ വായനയ്‌ക്ക്: വഞ്ചനാ കേസ്: സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
സംഘാടകരുടെ വീഴ്ചയെത്തുടര്‍ന്നാണ് പ്രോഗ്രാം നടക്കാതിരുന്നതെന്നാണ് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഇതേകാര്യം തന്നെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലും വ്യക്തമാക്കിയത്. സംഘാടകര്‍ നിരവധി തവണ പ്രോഗ്രാം മാറ്റിവെച്ചു. പിന്നീട് ബഹറിനില്‍ പ്രോഗ്രാം നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019ലെ പ്രണയ ദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ല. ഇതാണ് പ്രോഗ്രാം നടക്കാതിരിക്കാന്‍ കാരണമെന്നും അതിനാല്‍ തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നില നില്‍ക്കുന്നില്ലെന്നുമാണ് സണ്ണി ലിയോണി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.