ETV Bharat / state

ചടങ്ങ് നടന്നിട്ടുണ്ടോയെന്നതാണ് പ്രധാനം, മതത്തിന്‍റെ പേരില്‍ വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി

മതനിരപേക്ഷ രാജ്യത്ത് മതത്തിന്‍റെ പേരില്‍ വിവാഹ രജിസ്ട്രേഷന്‍ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് ഹൈക്കോടതി

Technicality on account of religion  വിവാഹ രജിസ്‌ട്രേഷന്‍  ഹൈക്കോടതി  Kerala high court on marriage registration  മതം വിവാഹ രജിസ്ട്രേഷനെ ബാധിക്കുന്നത്  ഹൈക്കോടതി വാര്‍ത്ത  high court news  technicality marriage registration
മതം സംബന്ധിച്ച സാങ്കേതികത പറഞ്ഞ് വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി
author img

By

Published : Oct 13, 2022, 6:20 PM IST

എറണാകുളം : മതം സംബന്ധിച്ച അതിസാങ്കേതികത പറഞ്ഞ് വിവാഹ രജിസ്ട്രേഷൻ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മതനിരപേക്ഷ രാജ്യത്ത് വിവാഹ രജിസ്‌ട്രേഷന് മതമല്ല, വിവാഹച്ചടങ്ങ് നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. 2008ലെ കേരള വിവാഹ രജിസ്ട്രേഷൻ പൊതു ചട്ട പ്രകാരം മതത്തിന്‍റെ പേരിലുള്ള സാങ്കേതിക കാരണം പറഞ്ഞ് വിവാഹ രജിസ്ട്രേഷൻ നിഷേധിക്കരുതെന്ന് കോടതി ഉത്തരവിട്ടു.

ഏതെങ്കിലും കക്ഷിയുടെ മാതാപിതാക്കളിൽ ഒരാൾ ഇതര മതസ്ഥരാണെന്നതടക്കമുള കാര്യങ്ങൾ പറഞ്ഞ് തടസം ഉണ്ടാക്കുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ ശ്രീനാരായണ ഗുരുവിന്‍റെയും അയ്യങ്കാളിയുടെയും ആശയങ്ങൾ പിന്തുടരുന്നവരാണെന്ന് അഭിമാനിക്കാനുള്ള അർഹത നമുക്കില്ല. ഇഷ്‌ടമുള്ള മതവും ആചാരങ്ങളും പിന്തുടരാൻ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ട്.

വിവാഹ രജിസ്ട്രേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകാൻ ലോക്കൽ മാര്യേജ് രജിസ്ട്രാർ കൂടിയായ കൊച്ചി കോർപറേഷൻ സെക്രട്ടറി വിസമ്മതിച്ചതിനെതിരെയാണ് എറണാകുളം സ്വദേശികളായ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. 2001 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന്‍റെ മാതാപിതാക്കൾ ഹിന്ദു മതത്തിൽപ്പെട്ടവരാണെങ്കിലും ഭാര്യയുടെ മാതാവ് മുസ്‌ലിം ആയിരുന്നു.

ഇതാണ് പൊതു ചട്ടമനുസരിച്ച് വിവാഹ രജിസ്ട്രേഷൻ നിഷേധിക്കാനുള്ള കാരണമായി പറഞ്ഞത്. എന്നാൽ താൻ ഹിന്ദു ആചാരമാണ് പിന്തുടരുന്നത് എന്നായിരുന്നു ഭാര്യയുടെ വാദം. വ്യക്തി നിയമമനുസരിച്ചോ സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമോ വിവാഹ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടാകണമെന്ന് അധികൃതർ ശഠിച്ചതാണ് ഹർജിക്കാധാരം. അധികൃതരുടെ ഈ വാദം കോടതി തള്ളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.